Join Whatsapp Group. Join now!
Aster mims 04/11/2022

Police | തീരദേശ മേഖലയിൽ പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കും; ലഹരിമാഫിയക്കെതിരെയും കർശന നടപടികൾ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾPolice surveillance will be strengthened in coastal area
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ തീരദേശ മേഖലയിൽ പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കും. കൂടാതെ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത കടലോര ജാഗ്രതാ സമിതി യോഗത്തിൽ തീരുമാനിച്ചു.

വരും ദിവസങ്ങളിൽ തീരദേശ മേഖലയിൽ നടക്കാനിരിക്കുന്ന ഉത്സവാഘോഷ പരിപാടികളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക യോഗം ചേർന്നത്. ലഹരി വിരുദ്ധ ബോധവൽക്കരണ കാംപുകൾ ഉൾപെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ ഇൻസ്‌പെക്ടർ കെപി ഷൈൻ അധ്യക്ഷത വഹിച്ചു.

Kanhangad, Kasaragod, Kerala, News, Police, Police Station, Festival, Camp, Drugs, Latest-News, Top-Headlines, Police surveillance will be strengthened in coastal area.

സ്റ്റേഷൻ റൈറ്റർ കെ രത്നാകരൻ, ജനമൈത്രി ബീറ്റ് ഓഫീസർ കെ രഞ്ജിത്ത് കുമാർ, ജാഗ്രതാ സമിതി അംഗങ്ങളായ എ ശശി, വി പുഷ്കരൻ, കെ രാജൻ, സി കെ ഭാസ്കരൻ, ധന്യൻ, കെ പി രാജേഷ്, ടി വി മനോഹരൻ, പ്രശാന്തൻ, കെ രവീന്ദ്രൻ, എന്നിവർ സംസാരിച്ചു.

Kanhangad, Kasaragod, Kerala, News, Police, Police Station, Festival, Camp, Drugs, Latest-News, Top-Headlines, Police surveillance will be strengthened in coastal area.

Keywords: Kanhangad, Kasaragod, Kerala, News, Police, Police Station, Festival, Camp, Drugs, Latest-News, Top-Headlines, Police surveillance will be strengthened in coastal area.
< !- START disable copy paste -->

Post a Comment