കാഞ്ഞങ്ങാട്: (www.kasargodvartha.com) പെണ്‍മക്കള്‍ക്ക് പൂര്‍ണ സ്വത്തവകാശം ലഭിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായ അഭിഭാഷകനും സിനിമാതാരവുമായ അഡ്വ. സി ശുകൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പെടുത്തി.
മുസ്ലിം പിന്തുടര്‍ചാവകാശ നിയമത്തിന് വിരുദ്ധമായി നിലപാടെടുത്തുവെന്നാരോപിച്ച് ശുകൂറിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം കടുത്ത വിമര്‍ശനങ്ങളും ഭീഷണിയും ഉയരുന്നതോടെ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ ഏര്‍പെടുത്തിയത്.
കഴിഞ്ഞ വനിതാ ദിനത്തിലാണ് ഭാര്യ ഷീനയെ അദ്ദേഹം വീണ്ടും വിവാഹം ചെയ്തത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ചകള്‍ കൊഴുത്തിരുന്നു. ഫത് വ കൗണ്‍സിലും ശുകൂറിനെതിരെ ഫത് വ പുറപ്പെടുവിച്ചിരുന്നു.
മക്കളെയും സുഹൃത്തുക്കളെയും സാക്ഷികളാക്കിയാണ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം അഡ്വ. സി ശൂകൂറും ഭാര്യ ഷീനയും വീണ്ടും വിവാഹിതരായത്. സ്പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരം കാഞ്ഞങ്ങാട് രെജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് വിവാഹം നടന്നത്.
Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Police, Social-Media, Controversy, Religion, Muslim, Marriage, Wedding, Adv. C Shukkur, Police Protection for Adv. C Shukkur's house.< !- START disable copy paste -->
Police Security | 'സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം വിമര്‍ശനവും ഭീഷണിയും'; അഡ്വ. സി ശുകൂറിന്റെ വീടിന് പൊലീസ് സുരക്ഷ
Police Protection for Adv. C Shukkur's house,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ