Join Whatsapp Group. Join now!
Aster MIMS 06/06/2023

Police help | കോളജിലേക്ക് സര്‍ടിഫികറ്റ് വാങ്ങാന്‍ പോവുകയായിരുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ട്രെയിനില്‍ നിന്നും തെറിച്ചുവീണു; വിഐപി ഡ്യൂടിക്കിടയിലും കണ്ടെത്താന്‍ സഹായിച്ച് പൊലീസിന്റെ കൈത്താങ്ങ്

Police helped to find phone that fell on track, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) കാഞ്ഞങ്ങാട്ടെ കോളജിലേക്ക് പോസ്റ്റ് ഗ്രാജുവേഷന്‍ ഗ്രേഡ് കാര്‍ഡ് വാങ്ങാന്‍ ട്രെയിനില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ട്രെയിനില്‍ നിന്നും തെറിച്ച് പുറത്തേക്ക് വീണു. വിലപിടിപ്പുള്ള പല രേഖകളും സൂക്ഷിച്ചിരുന്ന ഫോണ്‍ വീണ്ടെടുക്കാന്‍ വിഐപി ഡ്യൂടിക്കിടയിലും സഹായിച്ച് പൊലീസിന്റെ കൈത്താങ്ങ്.
             
Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Police, Student, Help, Train, Mobile-Phone, Police helped to find phone that fell on track.

കുമ്പളയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയുടെ വിലകൂടിയ മൊബൈല്‍ ഫോണാണ് ട്രെയിന്‍ യാത്രയ്ക്കിടെ അജാനൂര്‍ ഇഖ്ബാല്‍ ഹൈസ്‌കൂളിന് സമീപത്തെ റെയില്‍ പാളത്തില്‍ വീണത്. ട്രെയിനില്‍ ജനാലയ്ക്ക് അരികിലിരുന്ന പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും അബദ്ധത്തില്‍ ഫോണ്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെ വെപ്രാളത്തില്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് എവിടെ കിട്ടുമെന്ന് അന്വേഷിച്ചാണ് വിഐപി ഡ്യൂടിയിലുണ്ടായിരുന്ന റെയില്‍വേ പൊലീസ് എഎസ്‌ഐ പ്രകാശിനെയും ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ രവി പി നായരെയും സമീപിച്ചത്. പെണ്‍കുട്ടി കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. നഷ്ടപ്പെട്ട ഫോണില്‍ ഇന്‍കമിങ്, ഔട് ഗോയിങ് കോളുകളും കട് ആയിരുന്നു.

വിളിക്കാനായി സാധാരണ നോകിയ ഫോണ്‍ മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്. എഎസ്‌ഐ
പ്രകാശ് തന്റെ ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ നഷ്ടപ്പെട്ട ഫോണിലേക്ക് റീചാര്‍ജ് ചെയ്ത് കോള്‍ ചെയ്തപ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നതായി മനസിലായി. വിജനമായ വഴിയില്‍ കൂടി ഫോണ്‍ നഷ്ടപ്പെട്ടു എന്ന് കരുതുന്ന സ്ഥലത്തേക്ക് ഒറ്റയ്ക്ക് പെണ്‍കുട്ടിയെ അയക്കാന്‍ അനുവദിക്കാതെ പൊലീസുകാരും ഒപ്പം കിലോമീറ്ററുകളോളം നടന്ന് ഫോണിലേക്ക് റിങ് ചെയ്ത് പാളത്തിന് സമീപത്ത് നിന്ന് ഫോണ്‍ കണ്ടെടുക്കുകയായിരുന്നു.
          
Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Police, Student, Help, Train, Mobile-Phone, Police helped to find phone that fell on track.

ചെറിയ കേടുപാട് സംഭവിച്ചതല്ലാതെ മറ്റ് തകരാറുകളൊന്നും ഫോണിന് ഉണ്ടായിരുന്നില്ല. കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയിലേക്ക് വരുന്ന ഗോവ ഗവര്‍ണര്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിളള സഞ്ചരിച്ച ട്രെയിന്‍ വൈകുമെന്ന് വ്യക്തമായത് കൊണ്ടാണ് പ്രത്യേക വിഐപി ഡ്യൂടിക്കിടയിലും പൊലീസ് വിദ്യാര്‍ഥിനിക്ക് സഹായവുമായി രംഗത്തെത്തിയത്. കേരള പൊലീസിന് ബിഗ് സല്യൂട് നല്‍കിയാണ് പെണ്‍കുട്ടി സന്തോഷത്തോടെ മടങ്ങിയത്.

വിഐപി ഡ്യൂടിയിലാണെന്നും നിസാരമായ കാര്യമാണെന്നും പറഞ്ഞ് തന്റെ സഹായ അഭ്യര്‍ഥന ആവശ്യം തള്ളിക്കളയാമായിരുന്നിട്ടും പൗരന്റെ ഏത് ആവശ്യങ്ങള്‍ക്കും പൊലീസ് കൂടെയുണ്ടാകുമെന്ന സന്ദേശം നല്‍കാന്‍ ഈ സദ്പ്രവൃത്തിയിലൂടെ കേരള പൊലീസ് തെളിയിച്ചുവെന്ന് പിജി വിദ്യാര്‍ഥിനി കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. സഹായം അഭ്യര്‍ഥിച്ചിട്ടും നല്‍കിയില്ലെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഇങ്ങ് വടക്ക് കാസര്‍കോട്ട് പൊലീസില്‍ നിന്ന് പിന്തുണയും സഹായവും കിട്ടിയതെന്നും വിദ്യാര്‍ഥിനി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം എംഐസി കോളജില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പഴയങ്ങാടിയില്‍ നിന്നുമെത്തിയ മൂന്ന് വിദ്യാര്‍ഥികള്‍ക്ക്, ചായ കുടിക്കാന്‍ കയറിയ കാസര്‍കോട്ടെ ഹോടെലില്‍ മറന്നുവെച്ച തങ്ങളുടെ ഹോള്‍ ടികറ്റ് അടങ്ങിയ ബാഗ് ബുള്ളറ്റില്‍ പറന്നെത്തിച്ചും പൊലീസ് മികച്ച സേവനം നടത്തിയിരുന്നു.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Police, Student, Help, Train, Mobile-Phone, Police helped to find phone that fell on track.
< !- START disable copy paste -->

Post a Comment