കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ കലന്തർ ബാശ എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഐഎഡി ജൻക്ഷന് സമീപത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് നിൽക്കുകയായിരുന്ന ശിഹാബിനെ കൃത്യം ചെയ്യണമെന്നുള്ള ഉദ്ദേശത്തോടെ ബാശ വാഹനം കൊണ്ട് ഇടിച്ചിട്ട് തടഞ്ഞുനിർത്തി കത്തി കൊണ്ട് കൊത്തി കയ്യിനും കാലിനും പരുക്കേൽപിച്ചുവെന്നാണ് കേസ്.
ബാശയെ മുമ്പ് ശിഹാബ് അടിച്ച് പരുക്കേൽപ്പിച്ചതിനുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 341, 324, 326 വകുപ്പുകൾ പ്രകാരമാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: Kasaragod, Kerala, News, Police, Assault, Complaint, Youth, Case, Police Station, Attack, Injured, Investigation, Top-Headlines, Police booked on assault complaint.
< !- START disable copy paste -->