ഭാര്യയെ പോലെ നിന്നില്ലെങ്കില്‍ കത്തിക്കുമെന്നായിരുന്നു ഭീഷണിയെന്നും ദേഹോപദ്രവം ഏല്‍പ്പിക്കുകയും റോഡരികിലെ വനപ്രദേശത്ത് ബലമായി കൊണ്ടുപോയി വിവസ്ത്രയാക്കി ബലാല്‍സംഗം ചെയ്‌തെന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
'ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം ശിവപ്പ തന്നോടൊപ്പം ഭാര്യയെ പോലെ കഴിയണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എന്നാല്‍ ഇതിന് തയ്യാറായില്ല. പിന്നീട് കഴിഞ്ഞ തിങ്കളാഴ്ച ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി തന്നോടൊപ്പം കഴിയാന്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ വഴങ്ങാതായപ്പോഴാണ് കടയിലുണ്ടായിരുന്ന ഫൈബര്‍ സ്റ്റൂളെടുത്ത് ശിവപ്പ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സതേടി', പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വധശ്രമത്തിനും ശിവപ്പക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.
Keywords: News, Kerala, Adhur, Top-Headlines, Crime, Complaint, Molestation, Assault, Kasaragod, Police booked in assault complaint.
< !- START disable copy paste -->