Join Whatsapp Group. Join now!
Aster mims 04/11/2022

PM Modi | അതിവേഗ 10 വരി പാതയില്‍ തേരോട്ടത്തിന് ബിജെപി; കര്‍ണാടകയില്‍ മോദിയുടെ റാലിക്ക് 40 ഏകറില്‍ ഒരുക്കം; ഒന്നര കി.മീറ്റര്‍ റോഡ്‌ഷോയ്ക്ക് 40,000 പേര്‍

PM Modi to visit Mandya and Hubbali-Dharwad in Karnataka on 12th March, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
-സൂപ്പി വാണിമേല്‍

മംഗ്ളുറു: (www.kasargodvartha.com) കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ യാത്ര-വിനോദസഞ്ചാര വികസന മേഖലകളില്‍ കുതിപ്പ് പ്രതീക്ഷിക്കുന്ന മൈസൂറു-ബെംഗ്‌ളൂറു പത്തുവരി അതിവേഗ പാത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാണ്ട്യയില്‍ ബിജെപിയുടെ വന്‍ ഒരുക്കം. ഞായറാഴ്ച പാത ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാണ്ട്യ ജില്ലയിലെ ആദ്യ സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എല്ലാം ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചു തന്നെ.
           
Latest-News, Karnataka, Top-Headlines, Mangalore, Narendra-Modi, BJP, Politics, Political-News, Political Party, Government, Mandya, Hubbali-Dharwad, Sooppi Vanimel, PM Modi to visit Mandya and Hubbali-Dharwad in Karnataka on 12th March.

മാണ്ട്യ ഗെജ്ജലഗെരെ കോളനിയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന റാലിയില്‍ ലക്ഷം പേരെ പ്രതീക്ഷിച്ച് 40 ഏകറിലാണ് സൗകര്യം ഒരുക്കുന്നത്. മാണ്ട്യ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് കവലയില്‍ നിന്ന് തുടങ്ങി നന്ത തിയറ്റര്‍ കവലയില്‍ സമാപിക്കുന്ന മോദിയുടെ ഒന്നര കിലോമീറ്റര്‍ റോഡ്‌ഷോയില്‍ 40,000 പേര്‍ അണിനിരക്കും എന്നാണ് സംഘാടകര്‍ പറയുന്നത്. മാണ്ട്യയിലും റാലി നടക്കുന്ന ഗെജ്ജലഗെരെ പരിസരത്തും ഹെലിപാഡുകള്‍ പണിതു.
          
Latest-News, Karnataka, Top-Headlines, Mangalore, Narendra-Modi, BJP, Politics, Political-News, Political Party, Government, Mandya, Hubbali-Dharwad, Sooppi Vanimel, PM Modi to visit Mandya and Hubbali-Dharwad in Karnataka on 12th March.

ബെംഗ്‌ളൂറില്‍ വിമാനം ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് മാണ്ട്യയില്‍ എത്തുക. ശ്രീരംഗപട്ടണം, കുടക്, ഊട്ടി, കേരളം മേഖലകളില്‍ വിനോദ സഞ്ചാര വികസനത്തില്‍ പാത വലിയ മുതല്‍ക്കൂട്ടാവുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു. ഭാരത് മാല പരിയോജന പദ്ധതികള്‍ ഉള്‍പ്പെടുത്തി 8478 കോടി രൂപ ചിലവിട്ട് പണിത 118 കിലോമീറ്റര്‍ നീളമുള്ള പാതയില്‍, 40 ചെറു പാലങ്ങളും 89 അടിപ്പാതകളും മേല്‍പ്പാലങ്ങളും ഉണ്ട്.
             
Latest-News, Karnataka, Top-Headlines, Mangalore, Narendra-Modi, BJP, Politics, Political-News, Political Party, Government, Mandya, Hubbali-Dharwad, Sooppi Vanimel, PM Modi to visit Mandya and Hubbali-Dharwad in Karnataka on 12th March.

ജെഡിഎസ് ശക്തി കേന്ദ്രമായ മാണ്ട്യ ജില്ലയില്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനാവുമോ എന്നാണ് ബിജെപി നോട്ടം. പ്രധാനമന്ത്രിയുടെ പരിപാടിയിലൂടെ ഫലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ തുടക്കമാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ആറിടത്തും ജെഡിഎസ് എംഎല്‍എമാരാണുള്ളത്. ഒരിടത്ത് ബിജെപിയും. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണ്ട്യയില്‍ ജെഡിഎസ് സ്ഥാനാര്‍ഥി മുന്‍ മുഖ്യമന്ത്രി എച്ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാര സ്വാമിയെ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥി നടി സുമലത 1.26ലക്ഷം വോടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയിരുന്നു.
         
Latest-News, Karnataka, Top-Headlines, Mangalore, Narendra-Modi, BJP, Politics, Political-News, Political Party, Government, Mandya, Hubbali-Dharwad, Sooppi Vanimel, PM Modi to visit Mandya and Hubbali-Dharwad in Karnataka on 12th March.

ഇവര്‍ ബിജെപിയില്‍ അംഗത്വമെടുക്കാനുളള സന്നദ്ധത ഇപ്പോള്‍ ബിജെപിയിലുളള കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുഖമായിരുന്ന മുന്‍ മുഖ്യമന്ത്രി പത്മശ്രീ എസ്എം കൃഷ്ണയെ സന്ദര്‍ശിച്ച് അറിയിച്ചിട്ടുണ്ട്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നടന്‍ അംബരീഷിന്റെ വിധവയായ സുമലത ആവശ്യപ്പെട്ട മാണ്ട്യ സീറ്റ് കോണ്‍ഗ്രസ് നല്‍കിയിരുന്നില്ല. സ്വതന്ത്രയായി നിറുത്തി ബിജെപി പിന്തുണ വാങ്ങിക്കൊടുത്തത് എസ്എം കൃഷ്ണയായിരുന്നു.

Keywords: Latest-News, Karnataka, Top-Headlines, Mangalore, Narendra-Modi, BJP, Politics, Political-News, Political Party, Government, Mandya, Hubbali-Dharwad, Sooppi Vanimel, PM Modi to visit Mandya and Hubbali-Dharwad in Karnataka on 12th March.
< !- START disable copy paste -->

Post a Comment