ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സുപ്രീം കോടതിയിൽ മഅ്ദനി നൽകിയ ഹരജി ഏപ്രിൽ 13 ന് പരിഗണിക്കാനിരിക്കുകയാണ്. ജാമ്യ ഇളവ് ലഭ്യമായി മഅ്ദനി കേരളത്തിൽ വരുന്നത് തടയാൻ മഅ്ദനിയുടെ പേരു പറഞ്ഞ് വ്യാജ സാമ്പത്തിക സമാഹരണം നടത്തുന്നവരും, മഅ്ദനി കേരളത്തിലെത്തിയാൽ തങ്ങളുടെ അണികൾ പിഡിപിയിലേക്ക് ചേക്കേറുമോയെന്ന ഭയമുള്ളവരുമാണ് ഇത്തരം നീക്കത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
കേരത്തിലെ ഭരണ പ്രതിപക്ഷ ഭേദമന്യേ മുഴുവൻ രാഷ്ടീയ കക്ഷികളും പരസ്യമായും ബിജെപിയിലെ ചില മനുഷ്യത്വമുള്ള നേതാക്കൾ രഹസ്യമായും മഅ്ദനിക്ക് നീതി ലഭ്യമാകണം എന്ന് വാദിക്കുന്ന സന്ദർഭത്തിലാണ് ദുഷ് ലാക്കോടെയുള്ള മനുഷ്യത്വരഹിതമായ പ്രവർത്തനം ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നത്. ഇത് തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികൾ തയ്യാറാകണമെന്നും നിസാർ മേത്തർ കൂട്ടിച്ചേർത്തു.
Keywords: Kannur, Kerala, News, PDP, Campaign, Abdul Nasar Madani, Leader, Ban, Arrest, Jail, Court, Press Meet, Politics, Political-News, Top-Headlines, PDP will take legal action against campaign with pictures of Ma'adani along with leaders of banned organizations.
< !- START disable copy paste -->