Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | സമൂഹമാധ്യമം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

Pathanamthitta: Young man arrested in molestation case

പത്തനംതിട്ട: (www.kasargodvartha.com) സമൂഹമാധ്യമം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അഭിനന്ദിനെയാണ് പത്തനംതിട്ട ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. 

പൊലീസ് പറയുന്നത്: ഇന്‍സ്റ്റഗ്രാമിലൂടെയാണ് അഭിനന്ദ് ഒന്നര വര്‍ഷം മുമ്പ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് പല തവണ ഇയാള്‍ മലപ്പുറത്ത് നിന്ന് പത്തനംതിട്ടയിലെത്തി പെണ്‍കുട്ടിയെ കണ്ടു. രണ്ട് തവണ പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെത്തുകയും കുട്ടിയെ ഇവിടെ നിന്ന് സ്‌കൂടറില്‍ കയറ്റി ആലപ്പുഴ ബീചിലെത്തിക്കുകയും അവിടെ വച്ച് ലൈംഗിക അതിക്രമം നടത്തി.

Pathanamthitta, news, Kerala, Top-Headlines, Crime, Molestation, Police, Arrested, Pathanamthitta: Young man arrested in molestation case.

കഴിഞ്ഞ ജൂണില്‍ മൊബൈല്‍ ഫോണ്‍ കൊടുക്കാനെന്ന പേരില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഇവിടെ വച്ചും ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച്  വൈദ്യപരിശോധന നടത്തുകയും പീഡനത്തിനിരയായെന്ന് തെളിഞ്ഞതോടെ പ്രതിക്കായി അന്വേഷണം ആരംഭിച്ചു. 

പെണ്‍കുട്ടിയെ കാണാന്‍ വേണ്ടി മാത്രമാണ് മലപ്പുറത്ത് നിന്ന് പത്തനംതിട്ടയില്‍ എത്തിയിരുന്നതെന്ന് അഭിനന്ദ് പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Keywords: Pathanamthitta, news, Kerala, Top-Headlines, Crime, Molestation, Police, Arrested, Pathanamthitta: Young man arrested in molestation case.

Post a Comment