സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ള വിനോദ സഞ്ചാരികള്‍ക്കും ദീര്‍ഘദൂരയാത്രക്കാര്‍ക്കും ഏറെ പ്രയോജനകരമായ വഴിയോര വിശ്രമ കേന്ദ്രം എല്ലാ ബ്ലോക് പഞ്ചായതുകളും ഗ്രാമപഞ്ചായതുകളും നടപ്പിലാക്കണം. ശുചിത്വത്തോടെ വിശ്രമ കേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ സമൂഹം സന്നദ്ധമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായതാണ് പള്ളിക്കര വിശ്രമ കേന്ദ്രം നിര്‍മിച്ചത്. യാത്രക്കാര്‍ക്ക് സമാധാനമായി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാം. ചായ, തണുത്ത പാനീയങ്ങള്‍, ചെറു കടികള്‍ തുടങ്ങിയവ ലഭിക്കുന്ന കഫേയും ഇതിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്.
അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. വി മിത്ര റിപോര്‍ട് അവതരിപ്പിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത് പ്രസിഡന്റ് എം. കുമാരന്‍, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് വൈസ് പ്രസിഡണ്ട് കെവി ശ്രീലത, ആരോഗ്യം . വിദ്യാഭ്യാസം സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ എം കെ വിജയന്‍, പള്ളിക്കര ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് നസ്‌നീം വഹാബ്, ബി ആര്‍ ഡി സി മാനജിംഗ് ഡയറക്ടര്‍ പി ഷിജിന്‍, ശകീല ബഷീര്‍, വി ഗീത, വി സൂരജ്, വി കെ അനിത, ടി സിദ്ദീഖ് പള്ളിപ്പുഴ, എംഎ മുദാസിര്‍, ടിസി സുരേഷ്, കെഇഎ ബകര്‍, ലിജു, അബൂബകര്‍, സുകുമാരന്‍ പൂച്ചക്കാട്, പി കെ അബ്ദുല്ല, വി സുമതി എന്നിവര്‍ സംസാരിച്ചു. ബ്ലോക് പഞ്ചായത് പ്രസിഡണ്ട് കെ മണികണ്ഠന്‍ സ്വാഗതവും സെക്രടറി പി യൂജിന്‍ നന്ദിയും പറഞ്ഞു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Pallikara, Inauguration, Minister, Travel, Passenger, Pallikkara 'Take a Break' Rest Center inaugurated.
< !- START disable copy paste -->