കമീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍, അംഗം പി പി ശ്യാമള ദേവി എന്നിവരുള്‍പെട്ട ഡിവിഷന്‍ ബഞ്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. കുട്ടികള്‍ക്ക് വെയില്‍ ശക്തി പ്രാപിക്കുന്നതിന് മുമ്പ് സ്‌കൂളുകളില്‍ എത്തി പരീക്ഷയ്ക്ക് പഠിക്കുന്നതിന് സൗകര്യമൊരുക്കുന്നത്. ഗുണകരമായിരിക്കുമെന്നും മുഴുവന്‍ സര്‍കാര്‍, എയ്ഡഡ് സ്‌കൂളുകളിലും ഉച്ചക്ഷണം ഉള്ളതുകൊണ്ട് ഇത്തരം സൗകര്യമൊരുക്കാന്‍ പ്രയാസം ഉണ്ടാകില്ലെന്നും കമീഷന്‍ വിലയിരുത്തി.
പരീക്ഷാ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്നുള്ള പരാതി പരിഗണിച്ചാണ് കമീഷന്റെ ഉത്തരവ്. സംസ്ഥാനത്തെ എല്‍പി - യുപി ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ സമയക്രമം ഇതുവരെ രാവിലെയായിരുന്നുവെന്നും വേനല്‍ ചൂട് 40 ഡിഗ്രി കടന്ന സാഹചര്യത്തില്‍ ഉച്ചക്ക് ശേഷമുളള പരീക്ഷാ സമയക്രമം ലോവര്‍ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. ശുപാര്‍ശയില്‍ സ്വീകരിച്ച നടപടി റിപോര്‍ട് 10 ദിവസത്തിനകം ലഭ്യമാക്കാനും കമീഷന്‍ നിര്‍ദേശിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Government-of-Kerala, Study Class, Examination, School, Child Rights Commission of Kerala, Education Department of Kerala, Order of Child Rights Commission to provide study facilities for students of classes 1 to 9.
< !- START disable copy paste -->