city-gold-ad-for-blogger
Aster MIMS 10/10/2023

Election | തെരഞ്ഞെടുപ്പ് ആവേശത്തിൽ ദക്ഷിണ കന്നഡയും ഉഡുപിയും; ചൂടുള്ള വിഷയങ്ങൾ ഏറെ; മേഖലയിൽ ബിജെപിക്ക് തിരിച്ചടിയേൽക്കുമെന്ന് അഭിപ്രായ സർവേ; കോൺഗ്രസിന് മുന്നേറ്റമെന്ന് പ്രവചനം

മംഗ്ളുറു: (www.kasargodvartha.com) നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കർണാടക തെരഞ്ഞെടുപ്പ് ചൂടിലമർന്നു. കാസർകോടിനോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. കേരളത്തോട് തൊട്ടുരുമ്മി കിടക്കുന്ന സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് മലയാളികളും ഉറ്റുനോക്കുകയാണ്. 2018 ലെ തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ, ഉഡുപി ജില്ലകളിലായി 13 നിയമസഭാ മണ്ഡലങ്ങളിൽ 12ഉം നേടി തീരദേശം ബിജെപി തൂത്തുവാരിയിരുന്നു. ദക്ഷിണ കന്നഡയിൽ എട്ടും ഉഡുപിയിൽ അഞ്ചും സീറ്റുകളാണുള്ളത്. മംഗ്ളുറു മണ്ഡലത്തിൽ നിന്ന് യുടി ഖാദർ വിജയിച്ചതായിരുന്നു കോൺഗ്രസിന്റെ ഏക ആശ്വാസം. എന്നാൽ ഇത്തവണ തീരദേശ മേഖലയിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്നും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണ് ബുധനാഴ്ച പുറത്തുവന്ന എബിപി - സി വോടർ സർവേ പറയുന്നത്.

Election | തെരഞ്ഞെടുപ്പ് ആവേശത്തിൽ ദക്ഷിണ കന്നഡയും ഉഡുപിയും; ചൂടുള്ള വിഷയങ്ങൾ ഏറെ; മേഖലയിൽ ബിജെപിക്ക് തിരിച്ചടിയേൽക്കുമെന്ന് അഭിപ്രായ സർവേ; കോൺഗ്രസിന് മുന്നേറ്റമെന്ന് പ്രവചനം

സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചുവരാൻ ശ്രമിക്കുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ ദക്ഷിണ കന്നഡ, ഉഡുപി ജില്ലകളിലെ മണ്ഡലങ്ങളിലേക്കടക്കം 124 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ അഞ്ചിടത്തെയും ഉഡുപിയിലെ അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്തെയും സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ആദ്യ പട്ടികയില്‍ നിശ്ചയിച്ചിരിക്കുന്നത്. മംഗ്ളുറു - യുടി ഖാദര്‍, ബണ്ട് വാൾ - രമാനാഥ് റൈ, മൂഡ്ബിദ്രി - മിഥുന്‍ റൈ, ബെല്‍ത്തങ്ങാടി - രക്ഷിത് ശിവറാം, സുള്ള്യ - കൃഷ്ണപ്പ ജി എന്നിവർ ദക്ഷിണ കന്നഡ ജില്ലയിൽ നിന്നും മത്സരിക്കും. ഉഡുപിയില്‍ ബൈന്തൂരില്‍ ഗോപാല്‍ പൂജാരി, കൗപ്പില്‍ വിനയ് കുമാര്‍ സോറക്കെ, കുന്ദാപൂരില്‍ ദിനേശ് ഹെഗ്‌ഡെ മൊളഹള്ളി എന്നിവര്‍ക്കാണ് ടികറ്റ് നല്‍കിയിരിക്കുന്നത്.

Election | തെരഞ്ഞെടുപ്പ് ആവേശത്തിൽ ദക്ഷിണ കന്നഡയും ഉഡുപിയും; ചൂടുള്ള വിഷയങ്ങൾ ഏറെ; മേഖലയിൽ ബിജെപിക്ക് തിരിച്ചടിയേൽക്കുമെന്ന് അഭിപ്രായ സർവേ; കോൺഗ്രസിന് മുന്നേറ്റമെന്ന് പ്രവചനം

ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ മംഗ്ളൂറിൽ നിന്നുള്ള എംപിയാണ്. പരമാവധി സീറ്റുകൾ സ്വന്തമാക്കുക അദ്ദേഹത്തിന്റെ കൂടി അഭിമാന പ്രശ്‌നമായതിനാൽ ഇത്തവണ തീരദേശത്ത് പോരാട്ടം കനക്കും. ദക്ഷിണേന്ത്യയിൽ ബിജെപി അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് കർണാടക. ഭരണം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയാണ് ഭരണകക്ഷിയായ ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്. അതേസമയം കോൺഗ്രസിന്റെ പ്രചാരണം സംസ്ഥാന സർകാരിനെതിരായ '40% അഴിമതി' ആരോപണവുമായാണ്. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഹിജാബ് വിവാദത്തിന്റെ പ്രഭവ കേന്ദ്രം ഉഡുപിയായിരുന്നു. ഇതും തെരഞ്ഞെടുപ്പ് വിഷയമാണ്. ജോലിയിലും വിദ്യാഭ്യാസത്തിലും മുസ്ലിംകൾക്കുള്ള സംവരണം റദ്ദാക്കിയത് കോൺഗ്രസ് ആയുധമാക്കുമ്പോൾ അത് വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ച് നൽകിയത് ബിജെപിയും ഉയർത്തിക്കാട്ടും.

കർണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്നാണ് എബിപി-സി വോടർ നടത്തിയ അഭിപ്രായ സർവേ പറയുന്നത്. 224 അംഗ നിയമസഭയിൽ കോൺഗ്രസിന് 115-127 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. 2018ലെ തെരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഇത്തവണ 34.7 ശതമാനം വോട് വിഹിതത്തോടെ 68-80 സീറ്റുകൾ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 37 സീറ്റുകൾ നേടിയ എച് ഡി ദേവഗൗഡയുടെ ജെഡി (എസ്) 2023ലെ തെരഞ്ഞെടുപ്പിൽ 23-35 സീറ്റുകൾ നേടുമെന്ന് സർവേ വ്യക്തമാക്കുന്നു.

ബെംഗ്ളുറു, സെൻട്രൽ കർണാടക, തീരദേശ കർണാടക, ഹൈദരാബാദ്-കർണാടക, മുംബൈ-കർണാടക, ദക്ഷിണ കർണാടക അല്ലെങ്കിൽ പഴയ മൈസൂർ മേഖല എന്നിങ്ങനെ ആറ് മേഖലകളിലായാണ് 224 മണ്ഡലങ്ങൾ സ്ഥിതി ചെയ്യുന്നത്. യഥാക്രമം 50, 51 അസംബ്ലി സീറ്റുകൾ ഉൾക്കൊള്ളുന്ന മുംബൈ-കർണാടക, ദക്ഷിണ കർണാടക എന്നിവയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രദേശങ്ങൾ. എബിപി-സി വോടർ സർവേ പ്രകാരം, മുംബൈ-കർണാടക മേഖലയിൽ കോൺഗ്രസ് 25-29 സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു, 2018-ൽ നേടിയത് 17 സീറ്റുകളാണ്. മറുവശത്ത്, 2018-ൽ ഈ മേഖലയിൽ 30 സീറ്റുകൾ നേടിയ ബിജെപിക്ക് ഇത്തവണ 21-25 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൊക്കലിഗ വിഭാഗത്തിന്റെ അടിത്തറയായ പഴയ മൈസൂർ മേഖലയിൽ ജെഡി(എസ്) 26-27 സീറ്റുകൾ നേടി പരമാവധി സീറ്റുകൾ നേടാനാണ് സാധ്യത. വൊക്കലിഗ വിഭാഗം സ്ഥിരമായും ശക്തമായും ജെഡി (എസിനെ) പിന്തുണയ്ക്കുന്നു. സർവപ്രകാരം, 2018ൽ ലഭിച്ച 17ൽ നിന്ന് 24 മുതൽ 28 വരെ സീറ്റുകൾ ഈ മേഖലയിൽ കോൺഗ്രസിന് ലഭിക്കാൻ സാധ്യതയുണ്ട്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ ഈ മേഖലയിൽ നിന്നുള്ളയാളാണ്, കൂടാതെ വൊക്കലിഗ സമുദായത്തിൽപ്പെട്ടയാളുമാണ്. ഇവിടെ ബിജെപി വീണ്ടും മോശം പ്രകടനം കാഴ്ചവെക്കുമെന്നും 1-5 സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകൾ നേടിയിരുന്നു.

21 നിയമസഭാ സീറ്റുകൾ ഉൾപെടുന്ന തീരദേശ കർണാടക സംസ്ഥാനത്തെ ഏറ്റവും ചെറിയ പ്രദേശമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 51 ശതമാനം വോടും 18 സീറ്റുകളും നേടിയിരുന്നുവെങ്കിൽ ഇത്തവണ 9-13 സീറ്റുകൾ ലഭിക്കുമെന്നാണ് പറയുന്നത്. 8-12 സീറ്റുകൾ നേടി കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മറ്റൊരു മേഖല മധ്യ കർണാടകയാണ്. ഇവിടെ 43 ശതമാനം വോട് വിഹിതത്തോടെ 35 നിയമസഭാ സീറ്റുകളിൽ 24ലും പാർടി വിജയിച്ചു. 2023ൽ എബിപി സർവേ പ്രകാരം 12-16 സീറ്റുകൾ വരെ ബിജെപി നേടും. 41 ശതമാനം വോട് വിഹിതത്തോടെ കോൺഗ്രസ് 18-22 സീറ്റുകൾ നേടുമെന്നും ഏറ്റവും വലിയ നേട്ടമുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഹൈദരാബാദ്-കർണാടക മേഖലയിൽ ബിജെപി തങ്ങളുടെ നേട്ടം നിലനിർത്തുകയോ നേരിയ ഇടിവ് നേരിടുകയോ ചെയ്യുമെന്നാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്. ഈ മേഖലയിൽ ബിജെപി 8-12 സീറ്റുകളും കോൺഗ്രസിന് 19-23 സീറ്റുകളും ലഭിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും യഥാക്രമം 12, 15 സീറ്റുകൾ നേടിയിരുന്നു. പ്രധാനമായും നഗര, അർധ നഗര വോടർമാർ ഉൾപെടുന്ന ബെംഗ്ളൂറു മേഖലയിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രകടനത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാനിടയില്ലെന്ന് സർവേ പറയുന്നു.

ഐടിയുടെയും നിരവധി ബഹുരാഷ്ട്ര കംപനികളുടെയും ആസ്ഥാനമായ ബെംഗ്ളൂറു മേഖലയിൽ അഞ്ച് ഗ്രാമീണ സീറ്റുകളും ഏകദേശം 25 നഗര, അർധ നഗര സീറ്റുകളുമുണ്ട്. 17 സീറ്റുകൾ നേടിയ 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ കോൺഗ്രസിന് സീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാകില്ലെന്നാണ് പ്രവചനം. കഴിഞ്ഞ തവണ ബിജെപി 11 സീറ്റുകൾ നേടിയിരുന്നു. 2023ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 15-19 സീറ്റുകളും ബിജെപി 11-15 സീറ്റുകളും നേടുമെന്ന് സർവേ പ്രവചിക്കുന്നു.

Keywords: Mangalore, National, News, Election, Poll, BJP, Karnataka, Udupi, Congress, Candidate, Politics, Political Party, Political-News, Top-Headlines, Opinion Poll: BJP Likely To Lose Seats In Coastal Karnataka.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL