Join Whatsapp Group. Join now!
Aster MIMS 06/06/2023

Arrested | മോറിസ് കോയിന്‍ തട്ടിപ്പ്: മലപ്പുറം സ്വദേശി മംഗ്‌ളൂറില്‍ അറസ്റ്റില്‍

One arrested in crypto fraud case in Mangaluru, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) കോടികളുടെ മോറിസ് കോയിന്‍ തട്ടിപ്പ് കേസില്‍ മംഗ്‌ളൂറില്‍ അനുബന്ധ അറസ്റ്റ്. മലപ്പുറം ജില്ലയിലെ സിടി ഹംസയെയാണ് (42) മംഗ്‌ളുറു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറത്തെ കെ നൗശാദ് മുഖ്യപ്രതിയായ മോറിസ് കോയിന്‍ നിക്ഷേപ റാകറ്റിലെ കണ്ണിയായ ഹംസ വഴി തട്ടിപ്പില്‍ കുടുങ്ങിയതായി പരാതിപ്പെട്ട് ഒരാള്‍ മംഗ്‌ളുറു സിറ്റി സൈബര്‍ എക്‌ണോമിക് സെലിലും നാര്‍കോടിക് ക്രൈം പൊലീസ് സ്റ്റേഷനിലും ജനുവരിയില്‍ പരാതി നല്‍കിയിരുന്നു.
           
Crypto, Crypto Fraud, MORRIS COIN, Latest-News, National, Karnataka, Mangalore, Malappuram, Top-Headlines, Arrested, Fraud, Crime, One arrested in crypto fraud case in Mangaluru.

പൊലീസ് അസി. കമീഷണര്‍ പിഎ ഹെഗ്‌ഡെ, ഇന്‍സ്‌പെക്ടര്‍ എച്എം.ശ്യാം, സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. തട്ടിപ്പ് സംബന്ധിച്ച മറ്റു പരാതികളില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
          
Crypto, Crypto Fraud, MORRIS COIN, Latest-News, National, Karnataka, Mangalore, Malappuram, Top-Headlines, Arrested, Fraud, Crime, One arrested in crypto fraud case in Mangaluru.

2020 സെപ്റ്റംബര്‍ 28നാണ് മലപ്പുറം പൂക്കൂട്ടുപാടം പൊലീസ് സ്റ്റേഷനില്‍ മോറിസ് കോയിന്‍ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നിശാദ് അറസ്റ്റിലാവുകയും കേസില്‍ ജാമ്യം നേടുകയും ചെയ്തു. ജാമ്യം ലഭിച്ച് ഒളിവില്‍ പോയ നിശാദിനെ പിന്നീട് കണ്ടെത്താനായിട്ടില്ല. 2021 നവംബറില്‍ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങളില്‍ നിന്ന് നിക്ഷേപം ശേഖരിച്ച നിശാദിന്റെ ഇടനിലക്കാരായ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു.

Keywords: Crypto, Crypto Fraud, MORRIS COIN, Latest-News, National, Karnataka, Mangalore, Malappuram, Top-Headlines, Arrested, Fraud, Crime, One arrested in crypto fraud case in Mangaluru.
< !- START disable copy paste -->

Post a Comment