Join Whatsapp Group. Join now!
Aster MIMS 06/06/2023

Movie | ഉമർ ലുലുവിന്റെ 'നല്ല സമയം' ഒടിടി റിലീസിന്; വിഷു ദിനത്തിലെത്തും

Omar Lulu's 'Nalla Samayam' to OTT; Release date announced #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com) ഉമർ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' എന്ന ചിത്രം ഒടിടിയിലേക്ക്. ഏപ്രില്‍ 15 ന് വിഷു ദിനത്തില്‍ സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. ഇര്‍ശാദ് അലി ആണ് നായകനായി എത്തുന്നത്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. 

നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിങ്ങനെ നാല് പുതുമുഖ നായികമാരാണ് ഉള്ളത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ അണിയറക്കാര്‍ ചിത്രം തീയേറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു. 

Kochi, news, Kerala, Top-Headlines, Cinema, Entertainment, case, Omar Lulu's 'Nalla Samayam' to OTT; Release date announced.

എക്‌സൈസ് വകുപ്പ് ചിത്രത്തിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കേസ് പിന്നീട് ഹൈകോടതി റദ്ദാക്കിയിരുന്നു. കൊലപാതക രംഗങ്ങളുള്ള സിനിമകളില്‍ അതിനെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പേരില്‍ അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചിരുന്നു. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. 

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, case, Omar Lulu's 'Nalla Samayam' to OTT; Release date announced.

Post a Comment