ശുചിത്വം, സേവനം എന്നിവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സംഘം പരിശോധിച്ച് കായകല്‍പ അവാര്‍ഡ് നിര്‍ണയിക്കുന്നത്. അവാര്‍ഡിനൊപ്പം മൂന്ന് ലക്ഷം രൂപ സമ്മാനവും ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള അവാര്‍ഡുകളാണ് തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ നല്‍കിയത്.
അടുത്ത വര്‍ഷം നാഷണല്‍ ക്വാലിറ്റി അഷ്വറന്‍സ് സിസ്റ്റം (NQAS) അവാര്‍ഡ് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കാസര്‍കോട് ജെനറല്‍ ആശുപത്രി. ഇതിനായുള്ള പരിശീലനം ഡോ. അംജിത് കുട്ടിയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ നടന്ന് കൊണ്ടിരിക്കുന്നു. കായ കല്‍പ അവാര്‍ഡിന് വേണ്ടി യത്‌നിച്ച ജീവനക്കാരെ ആശുപത്രി സൂപ്രണ്ടന്റ് ഡോ. രാജറാമും പ്രിന്‍സിപല്‍ സൂപ്രണ്ടന്റ് ഡോ. എ ജമാല്‍ അഹ്മദും അഭിനന്ദിച്ചു. സഹകരിച്ച കാസര്‍കോട് മുന്‍സിപാലിറ്റി അധികൃതര്‍ ഉള്‍പെടെയുള്ളവര്‍ക്ക് നന്ദിയും അറിയിച്ചു.
Keywords: News, Kerala, Kasaragod, Award, General-Hospital, Health-Minister, Health, Kasaragod General Hospital, Officials of Kasaragod General Hospital received Kayakalpa Award from Health Minister.
< !- START disable copy paste -->