വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന റബർ ഷീറ്റ്, അടക്ക മോഷണവുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് എസ്ഐ വിജയകുമാർ എംപി നടത്തിയ സമർഥമായ അന്വേഷണമാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും പല പേരുകളിൽ താമസിച്ചു അതി വിദഗ്ദമായി മോഷണം നടത്തുന്ന പ്രതിയെ കുടുക്കിയത്. പ്രതിക്ക് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി 30 ഓളം മോഷണ കേസുകൾ നിലവിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മങ്കയത്ത് താമസിക്കുന്ന ജോളി ജോസഫിന്റെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ ജനുവരി 11ന് രാത്രിയിൽ നടന്ന റബർ ഷീറ്റ് മോഷണം, കല്ലംചിറയിൽ താമസിക്കുന്ന നാസർ എന്നയാളുടെ വീട്ടിൽ നടന്ന അടക്ക മോഷണം, പാത്തിക്കരയിൽ ഉള്ള മധുസൂദനൻ എന്നയാളുടെ മലഞ്ചരക്ക് കടയിൽ നടന്ന അടക്ക മോഷണം, നെല്ലിയറയിൽ താമസിക്കുന്ന അബൂബകർ എന്നയാളുടെ വീട്ടിൽ നടന്ന റബർ ഷീറ്റ് മോഷണം എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇയാൾ അറസ്റ്റിലായതോടെയാണ് കൂടുതൽ കേസുകൾ പുറത്തുവന്നത്.
പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ എസ്ഐ വിജയകുമാറിനെ കൂടാതെ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഭാസ്കരൻ നായർ, എഎസ്ഐ രാജൻ, സരിത, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നൗശാദ്, രജികുമാർ, സുന്ദരൻ, ജലീൽ, സിവിൽ പൊലീസ് ഓഫീസർമാരായ ബിജോയ്, സുധീഷ്, ജയരാജ് എന്നിവരും ഉണ്ടായിരുന്നു. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ അറിയിച്ചു.
Keywords: Vellarikundu, Kasaragod, Kerala, News, Arrest, Robbery, Police Station, Police, Investigation, Accuse, Case, Court, Remand, Custody, DYSP, Latest-News, Top-Headlines, Notorious thief arrested in Kasaragod.
< !- START disable copy paste -->