Join Whatsapp Group. Join now!
Aster mims 04/11/2022

GST | എല്ലാ റെസ്റ്റോറന്റുകൾക്കും ഉപഭോക്താക്കളിൽ നിന്ന് ഭക്ഷണത്തിന് ജിഎസ്ടി ഈടാക്കാൻ കഴിയില്ല! എവിടെ പണമടയ്‌ക്കേണ്ടതുണ്ടെന്നും എവിടെ നൽകേണ്ടതില്ലെന്നും ഇങ്ങനെ എളുപ്പത്തിൽ അറിയാം

Not all restaurants can collect GST#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kasargodvartha.com) സിനിമകൾ കാണാനും ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കാനുമൊക്കെ ജനങ്ങൾ ഭീമമായ ജിഎസ്ടി (GST) നൽകുന്നുണ്ട്. എന്നാൽ പല റെസ്റ്റോറന്റുകളും സർക്കാരിന്റെ ജിഎസ്ടി കോമ്പോസിഷൻ സ്കീം പ്രയോജനപ്പെടുത്തുന്നതിനാൽ എല്ലായിടത്തും ജിഎസ്ടി നൽകേണ്ടതില്ലെന്ന് അറിയാമോ?. ചെറുകിട വ്യാപാരികളുടെ നികുതി ഭാരം കുറയ്ക്കുന്നതിനാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. ഈ സ്‌കീം സ്വീകരിക്കാന്‍ അധികൃതരും ചെറുകിട കച്ചവടക്കാരോട് നിര്‍ദേശിക്കാറുണ്ട്.
   
New Delhi, India, News, Top-Headlines, Latest-News, Tax, Food, Information, Details, Sale, Complaint, Not all restaurants can collect GST.

ഒരു കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്കാണ് കോമ്പോസിഷന്‍ സ്‌കീമിന് അര്‍ഹതയുള്ളത്. കോമ്പോസിഷന്‍ നിരക്ക് സാധാരണയേക്കാൾ കുറവാണ് എന്നതാണ് ഇതിലെ പ്രത്യേകത. അത്തരമൊരു സാഹചര്യത്തിൽ, ഈ റെസ്റ്റോറന്റുകൾക്ക് ബില്ലിലൂടെ നിങ്ങളിൽ നിന്ന് ജിഎസ്ടി ഈടാക്കാൻ കഴിയില്ല. എവിടെയാണ് പണമടയ്ക്കേണ്ടതെന്നും എവിടെ നൽകേണ്ടതില്ലെന്നും എങ്ങനെ പരിശോധിക്കാമെന്ന് അറിയാം.

എല്ലായിടത്തും ജിഎസ്ടി അടയ്ക്കണോ?

* ഒരു സ്ഥാപനത്തിൽ ബില്ലിന് ജിഎസ്ടി അടയ്‌ക്കേണ്ടതുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണമെങ്കിൽ

ആദ്യം gst(dot)gov(dot)in എന്ന ജിഎസ്ടിയുടെ ഔദ്യോഗിക പോർട്ടലിലേക്ക് പോകുക. മൊബൈൽ ഫോണിലോ ലാപ്‌ടോപ്പിലോ/കമ്പ്യൂട്ടറിലോ ഈ പോർട്ടൽ തുറക്കാം

* ഇതിന് ശേഷം 'Search Taxpayer', തുടർന്ന് 'Search Composition taxpayer ' എന്നത് ക്ലിക്ക് ചെയ്യുക. അതുകഴിഞ്ഞു റസ്റ്റോറന്റ് ബില്ലിൽ കാണുന്ന ജിഎസ്ടി നമ്പർ നൽകുക. ഇതിലൂടെ ജിഎസ്ടി നൽകേണ്ടതുണ്ടോ അതോ കോമ്പോസിറ്റ് പേയർ ആണോ എന്ന് അറിയാനാവും. റസ്റ്റോറന്റ് കോമ്പോസിറ്റ് പേയറിലാണെങ്കിൽ, ബില്ലിൽ ജിഎസ്ടി ഈടാക്കിയിട്ടുണ്ടെങ്കിൽ നൽകേണ്ടതില്ല.

പരാതിപ്പെടാം

ഒരു റസ്റ്റോറന്റ് അന്യായമായി ജിഎസ്ടി ഈടാക്കിയാൽ, gstcouncil(dot)gov(dot)in/grievance-redressal-committee-grc എന്ന പോർട്ടൽ സന്ദർശിച്ച് ഓൺലൈനായി പരാതിപ്പെടാം. ഇവിടെ നിന്ന് നിങ്ങൾക്ക് സഹായവും ലഭിക്കും.

Keywords: New Delhi, India, News, Top-Headlines, Latest-News, Tax, Food, Information, Details, Sale, Complaint, Not all restaurants can collect GST.< !- START disable copy paste -->

Post a Comment