Join Whatsapp Group. Join now!
Aster mims 04/11/2022

Office Bearers | ഉള്ളാള്‍ ദര്‍ഗ കമിറ്റിക്ക് പുതിയ ഭാരവാഹികള്‍; ഹനീഫ് ഹാജി പ്രസിഡണ്ട്, ശിഹാബുദ്ദീന്‍ സഖാഫി ജെനറല്‍ സെക്രടറി, നാസിം റഹ്മാന്‍ ട്രഷറര്‍

New office bearers for Ullal Dargah Committee, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഉള്ളാള്‍ സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി ദര്‍ഗ കമിറ്റിക്ക് പുതിയ ഭരണസമിതിയായി. ബി ജി ഹനീഫ് ഹാജി ആസാദ് നഗറിനെ പ്രസിഡണ്ടായും ശിഹാബുദ്ദീന്‍ സഖാഫി അലൈക്കളയെ ജെനറല്‍ സെക്രടറിയായും നാസിം റഹ്മാന്‍ മുക്കച്ചേരിയെ ട്രഷററായും തെരഞ്ഞെടുത്തു. യുഎം അശ്റഫ് അഹ്മദ് റൈറ്റ് വേയാണ് വൈസ് പ്രസിഡന്റ്.
         
Latest-News, National, Top-Headlines, Mangalore, Ullal, Dargah, Religion , Office- Bearers, New office bearers for Ullal Dargah Committee.

കഴിഞ്ഞ മാസം കര്‍ണാടക സംസ്ഥാന വഖഫ് ബോര്‍ഡ് നടത്തിയ തെരഞ്ഞെടുപ്പില്‍ വിജയിച്ച 55 അംഗങ്ങള്‍ തിങ്കളാഴ്ച രാവിലെ ദക്ഷിണ കന്നഡ ജില്ലാ വഖഫ് ബോര്‍ഡ് അഡൈസറി ചെയര്‍മാന്‍ ലകിസ്റ്റാര്‍ അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തെരെഞ്ഞെടുത്തത്. റിടേണിംഗ് ഓഫിസറായ ജില്ലാ വഖഫ് ബോര്‍ഡ് ചീഫ് ഓഫീസര്‍ മുഅസ്സം പാഷ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അടുത്ത് തന്നെ കമിറ്റി യോഗം വിളിച്ചു കൂട്ടി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



Keywords: Latest-News, National, Top-Headlines, Mangalore, Ullal, Dargah, Religion , Office- Bearers, New office bearers for Ullal Dargah Committee.
< !- START disable copy paste -->

Post a Comment