city-gold-ad-for-blogger

Baby Died | ബസ് സ്റ്റാന്‍ഡില്‍ നിന്ന് കിട്ടിയ ചോരക്കുഞ്ഞ് ആശുപത്രിയില്‍ കണ്ണടച്ചു

മംഗ്‌ളുറു: (www.kasargodvartha.com) നഗരത്തില്‍ ജില്ലാ ഭരണകൂട ആസ്ഥാനത്തിനടുത്തെ സര്‍വീസ് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞ് ഗവ. വെന്റ്‌ലോക് ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനിടെ മരിച്ചു. കഴിഞ്ഞ മാസം 16ന് ബസ് സ്റ്റാന്‍ഡിലെ വൈദ്യുതി തൂണിനടിയില്‍ നിന്നാണ് കുഞ്ഞിനെ കിട്ടിയിരുന്നത്.
         
Baby Died | ബസ് സ്റ്റാന്‍ഡില്‍ നിന്ന് കിട്ടിയ ചോരക്കുഞ്ഞ് ആശുപത്രിയില്‍ കണ്ണടച്ചു

കൈകളില്‍ ചോരപ്പൈതലുമായി സ്ത്രീയും കൂടെ പുരുഷനും അന്ന് രാവിലെ മുതല്‍ ബസ് സ്റ്റാന്‍ഡിലും പരിസരത്തും അലയുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകുന്നേരമാണ് ഡ്രൈവര്‍മാര്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കിടന്ന കുഞ്ഞിനെ കണ്ടത്. തലയില്‍ ചെറിയ മുറിവുണ്ടായിരുന്നു.

പാണ്ടേശ്വരം പൊലീസ് വെന്റ്‌ലോക് ആശുപത്രിയില്‍ എത്തിച്ചു. ആണ്‍കുഞ്ഞ് പിറന്ന് ആഴ്ചയായിട്ടുണ്ടാവുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ശിശുരോഗ വിദഗ്ധന്‍ ഡോ. ബാസിതിന്റെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ഉറ്റവരാറും അന്വേഷിച്ച് വന്നിരുന്നില്ല.
           
Baby Died | ബസ് സ്റ്റാന്‍ഡില്‍ നിന്ന് കിട്ടിയ ചോരക്കുഞ്ഞ് ആശുപത്രിയില്‍ കണ്ണടച്ചു

Keywords:  Latest-News, National, Top-Headlines, Karnataka, Mangalore, Died, Child, Hospital, Obituary, New born found abandoned, died in hospital.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia