ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പ്രശ്നം പരിഹരിക്കാമെന്ന് പല പ്രാവശ്യം വാക്കാൽ ഉറപ്പ് നൽകിയെങ്കിലും സഞ്ചാരസ്വാതന്ത്യം നിഷേധിച്ച് കൊണ്ടുള്ള പ്രവൃത്തികൾ തുടരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും അടക്കം പ്രവേശന മാർഗം തടസപ്പെടുമെന്നും ആശങ്ക നിലനിൽക്കുന്നുണ്ട്.
പ്രതിഷേധവുമായി പ്രദേശവാസികൾ ആക്ഷൻ കമിറ്റി രൂപവത്കരിച്ച് ശക്തമായ പ്രക്ഷോഭങ്ങൾ തുടരുകയാണ്. അനിശ്ചിതകാല റിലേ സമരത്തിന് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. മറ്റു സമരപരിപാടികൾക്ക് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി ബുധനാഴ്ച വൈകുന്നരം നാല് മണിക്ക് മനുഷ്യ ചങ്ങല തീർക്കും. പ്രദേശവാസികൾക്ക് പുറമെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഖേലകളിലുള്ള പ്രമുഖർ ചങ്ങലയിൽ അണിനിരക്കുo.
Keywords: Bevinja, Kasaragod, Kerala, News, Natives, Road, National Highway, Politics, Top-Headlines, Natives say that road will be blocked in Bevinje due to development of national highway.