കുമ്പള ടൗണില്‍ നടന്ന പ്രതിഷേധത്തില്‍ പഞ്ചായത് അംഗങ്ങളും വ്യാപാരി പ്രതിനിധികളും വിവിധ രാഷ്ട്രീയ ഭാരവാഹികളും സംബന്ധിച്ചു. 2022 ഫെബ്രുവരിയില്‍ കുമ്പള പഞ്ചായത് മീറ്റിംഗ് ഹോളില്‍ പഞ്ചായത് മെമ്പര്‍മാരും എംഎല്‍എയും കെഎസ്ടിപി അധികൃതരും ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി റോഡ് നിര്‍മാണം നടത്തുന്നുവെന്നാണ് പരാതി.
ബദിയടുക്ക റോഡില്‍ ഡോക്ടേഴ്‌സ് ആശുപത്രി മുതല്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ വരെയുള്ള നിലവിലുള്ള റോഡിന്റെ വീതിയില്‍ പുനര്‍ നിര്‍മിക്കാനും വീതി കുറവുള്ള സ്ഥലത്ത് വീതി കൂട്ടാനും റോഡിന്റെ ഇരുവശത്തും ഓവുചാലുകളും നടപ്പാതകളും നിര്‍മിക്കാനും ഡിവൈഡറുകളില്‍ പുല്‍ച്ചെടികള്‍ വെച്ച് പിടിപ്പിച്ച് മനോഹരമാക്കാനുമായിരുന്നു യോഗത്തിലുണ്ടായ തീരുമാനം. എന്നാല്‍ കഴിഞ്ഞ ദിവസം ആരംഭിച്ച റോഡ് പണിയില്‍ വീതിയുള്ള സ്ഥലത്ത് ആറ് മീറ്റര്‍ വരെയാണ് ടാര്‍ ചെയ്യാന്‍ ശ്രമമുണ്ടായതെന്നാണ് ആരോപണം.
ഇതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത് പ്രസിഡന്റ് യുപി ത്വാഹിറ, വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, ബ്ലോക് പഞ്ചായത് അംഗം അശ്റഫ് കര്‍ളേ, ബി എ റഹ്മാന്‍, നസീമ, പ്രേമാവതി, യൂസഫ്, വ്യാപാരി നേതാവ് വിക്രം പൈ, അന്‍വര്‍, ബിഎന്‍ മുഹമ്മദലി, കെവി യൂസഫ്, കെഎസ് സമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ റോഡ് നിര്‍മാണം തടഞ്ഞത്. ഇതുസംബന്ധിച്ച് പിഡബ്ള്യുഡിക്കും കെഎസ്ടിപി അധികൃതര്‍ക്കും പഞ്ചായത് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. കിളച്ചിട്ട റോഡ് ഗതാഗത യോഗ്യമാക്കാനുള്ള ശ്രമം നടന്നുവരുന്നുണ്ട്.
Keywords: Latest-News, Kerala, Kasaragod, Kumbala, Top-Headlines, Complaint, Protest, Panchayath, Road, Natives led by Panchayat President stopped road work.
< !- START disable copy paste -->