കഠിനമായ ചൂടിൽ സൂര്യാതാപം ഏൽക്കാതിരിക്കാൻ ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നുമണിവരെ 'വിശ്രമ വേള' ആയിരിക്കുമെന്നാണ് ലേബർ കമീഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഏപ്രിൽ 30 വരെയുള്ള കാലയളവിലേക്കാണ് സമയക്രമീകരണം ഉത്തരവ്. ഇത് അവഗണിച്ചുകൊണ്ടാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ മാത്രമാണ് ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുളള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ് പുന:ക്രമീകരിച്ചത്. തൊഴിലുടമകള്‍ തൊഴിലാളികളുടെ ജോലി സമയം ഈ രീതിയില്‍ ക്രമീകരിച്ച് നല്‍കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും അത് പാലിക്കപ്പെടുന്നില്ലെന്നാണ് പരാതി. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന് വരുന്ന താപനിലയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നേരത്തെ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ ക്ഷേമം പരിഗണിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
Keywords: Kasaragod, Kerala, News, Kumbala, National highway, Employees, Work, Job, Sea, Top-Headlines, Construction plan, National highway construction workers and KSEB employees working in hot despite regular working hours.
< !- START disable copy paste -->