മൊഗ്രാൽ: (www.kvartha.com) ചെന്നൈയിൽ നടക്കുന്ന മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പ്രചരണാർഥം സംഘടനയ്ക്ക് വേണ്ടി സേവനം നടത്തിയ 75 പ്രമുഖരെ കുമ്പള പഞ്ചായത് മുസ്ലിം ലീഗ് കമിറ്റി ആദരിക്കുന്നു. മൊഗ്രാലിലെ യുഎം വസതിയിൽ സമസ്ത വൈസ് പ്രസിഡണ്ടും മുൻ കുമ്പള ഗ്രാമപഞ്ചായത് അംഗവുമായ യുഎം അബ്ദുർ റഹ്‌മാൻ മുസ്‌ലിയാർ, മുതിർന്ന നേതാവ് ബശീർ മുഹമ്മദ്‌കുഞ്ഞി എന്നിവരെ ആദരിച്ച് കാസർകോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻറ് കല്ലട്ര മാഹിൻ ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബിഎൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മണ്ഡലം ജെനറൽ സെക്രടറി എകെ ആരിഫ്, ബ്ലോക് പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അശ്റഫ് കർള, ടിഎം ശുഐബ്, ഗഫൂർ എരിയാൽ, ഫസൽ പേരാൽ, സിഎച് ഖാദർ, ഇർശാദ് മൊഗ്രാൽ, ബിഎ റഹ്‌മാൻ, ടികെ ജഅഫർ മൊഗ്രാൽ, എംജിഎ റഹ്‌മാൻ, സിദ്ദീഖ് ദണ്ഡഗോളി, നൂർ ജമാൽ, ജംശീർ മൊഗ്രാൽ, മസ്ഊദ്, റാസിഖ്, ഇർഫാൻ യുഎം, സഹീർ യുഎം, അബ്ദുൽ ഖാദർ, ഹമീദ് കെകെ, ഹബീബ് ശാർജ സംസാരിച്ചു. കെവി യൂസഫ് സ്വാഗതവും കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
Honors | 75-ാം വാർഷികത്തിൽ 75 പ്രമുഖർക്ക് ആദരവുമായി മുസ്ലിം ലീഗ്; കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾMuslim League honors 75 notables on 75th anniversary