Join Whatsapp Group. Join now!
Aster mims 04/11/2022

Relief | റമദാന്‍ മാസത്തില്‍ വിപുലമായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിം ലീഗ്

Muslim League for extensive relief activities during month of Ramadan, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) റമദാന്‍ മാസത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്താന്‍ ടിഎ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഭക്ഷ്യധാന്യ കിറ്റ് വിതരണം, ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി, മരുന്ന് വിതരണം, വിവാഹ, വീട് നിര്‍മാണ, തൊഴിലുപകരണ, പഠന സഹായങ്ങള്‍ ഉള്‍പെടെയുള്ള റിലീഫ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
             
Latest-News, Kerala, Kasaragod, Top-Headlines, Politics, Political-News, Political Party, Muslim-League, Ramadan, Ramadan 2023, Muslim League for extensive relief activities during month of Ramadan.

പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. സെക്രടറി എജിസി ബശീര്‍ സ്വാഗതം പറഞ്ഞു. സിടി അഹ്മദ് അലി, കെഇഎ ബകര്‍, എഎം കടവത്ത്, അഡ്വ. എന്‍എ ഖാലിദ്, ടിഎ മൂസ, അബ്ദുര്‍ റഹ്മാന്‍ വണ്‍ ഫോര്‍, എം അബ്ബാസ്, ടിസിഎ റഹ്മാന്‍, കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Politics, Political-News, Political Party, Muslim-League, Ramadan, Ramadan 2023, Muslim League for extensive relief activities during month of Ramadan.
< !- START disable copy paste -->

Post a Comment