Join Whatsapp Group. Join now!
Aster MIMS 22/05/2023

Muslim League | സംഘടനാ രംഗത്ത് അടിമുടി മാറ്റങ്ങള്‍ക്കൊരുങ്ങി മുസ്ലിം ലീഗ് ജില്ലാ കമിറ്റി; യൂനിറ്റ് തലം മുതലുള്ള പാര്‍ടി, പോഷക സംഘടന കമിറ്റികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരും; പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സോഫ്റ്റ്വെയറും ആപും; ടെക്‌നികല്‍ വിംഗ് രൂപവത്കരിച്ചു

Muslim League district committee preparing for changes in organizational field, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) സംഘടനാ രംഗത്ത് അടിമുടി മാറ്റങ്ങള്‍ക്കൊരുങ്ങി പുതിയ മുസ്ലിം ലീഗ് ജില്ലാ കമിറ്റി. ശാസ്ത്രീയമായ രീതിയില്‍ സംഘടനയെ ചിട്ടപ്പെടുത്താനും മുസ്ലിം ലീഗ് വാര്‍ഡ് കമിറ്റികള്‍ മുതല്‍ പോഷക സംഘടനകളുടെ എല്ലാ യൂനിറ്റുകളും ഒറ്റ ഫ്രെയിമില്‍ കൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്. മുസ്ലിം ലീഗും പോഷക സംഘടനകളും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ക്കും ഇതോടെ ജില്ലയില്‍ കേന്ദ്രീകൃത സ്വഭാവമുണ്ടാകും
           
News, Kerala, Kasaragod, Top-Headlines, Politics, Political-News, Muslim-League, Muslim League district committee preparing for changes in organizational field.

പാര്‍ടി ഭരണ ഘടന അനുസരിച്ച് പ്രാദേശിക തലങ്ങളില്‍ പാര്‍ടിയെ ചലിപ്പിക്കാന്‍ ജില്ലയില്‍ പ്രത്യേക യൂനിറ്റ് ഉണ്ടാക്കും. മുസ്ലിം ലീഗ് പോഷക സംഘടനാ നേതാക്കളുടെയും ത്രിതല പഞ്ചായത് ജനപ്രതിനിധികളുടെയും എംഎല്‍എമാരുടെയും പെര്‍ഫോമന്‍സ് റിപോര്‍ട് തയ്യാറാക്കും. ജില്ലയിലെ പാര്‍ടിയിലെ മുഴുവന്‍ സംവിധാനങ്ങളും ഏകീകൃത സ്വഭാവത്തിലേക്ക് കൊണ്ടുവരാനാണ് തീരുമാനം. പാര്‍ടി ഭരണഘടന അനുസരിച്ചുള്ള കര്‍ശന നിര്‍ദേശങ്ങള്‍ കീഴ്തട്ടില്‍ നടപ്പിലാക്കും

മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുക്കത്തക്ക രീതിയില്‍ പാര്‍ടി സംവിധാനം മെച്ചപ്പെടുത്താനും പാര്‍ടിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ സംഘടനാ രംഗത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ഭാരവാഹികള്‍ പറയുന്നു. വിവിധ യൂനിറ്റുകളില്‍ നടക്കുന്ന യോഗങ്ങളിലും ചടങ്ങുകളിലും നിലവിലുള്ള സംവിധാനങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തി കേന്ദ്രീകൃത സ്വഭാവം കൊണ്ടുവരും.

എറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന യൂനിറ്റുകളെയും ഭാരവാഹികളെയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കും. കംപ്യൂടര്‍ സോഫ്റ്റ്വെയറിന്റെയും മൊബൈല്‍ ആപിന്റെയും സഹായത്തോടെയായിരിക്കും ഈ ക്രമീകരണങ്ങള്‍. ഇതിന് വേണ്ടി ജില്ലാ മുസ്ലിം ലീഗ് ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ ചെയര്‍മാനും മുസ്ലിം ലീഗ് ട്രഷറര്‍ മുനീര്‍ ഹാജി ജെനറല്‍ കണ്‍വീനറും പിഡിഎ റഹ്മാന്‍ കോര്‍ഡിനേറ്ററുമായ ടെക്‌നികല്‍ വിംഗ് രൂപവത്കരിച്ചു. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ മുസ്ലിം ലീഗ് നേതൃയോഗത്തിലായിരുന്നു തീരുമാനം. അന്‍വര്‍ കോളിയടുക്കം, റാശിദ് പാറശേരി, ആബിദ് കുന്നില്‍, ഖലീല്‍ അബൂബകര്‍, ഹാശിര്‍ മൊയ്തീന്‍ എന്നിവര്‍ കമിറ്റി അംഗങ്ങളാണ്.

Keywords: News, Kerala, Kasaragod, Top-Headlines, Politics, Political-News, Muslim-League, Muslim League district committee preparing for changes in organizational field.
< !- START disable copy paste -->

Post a Comment