കൊച്ചി: (www.kasargodvartha.com) ജോജു ജോര്‍ജ് ഡബിള്‍ റോളില്‍ എത്തുന്ന 'ഇരട്ട'യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി മൂന്നിന് തീയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ്. മാര്‍ച് മൂന്ന് വെള്ളിയാഴ്ച ചിത്രം സ്ട്രീമിങ് ആരംഭിക്കും. നവാഗതനായ രോഹിത് എം ജി കൃഷ്ണനാണ് 'ഇരട്ട' സംവിധാനം ചെയ്തത്.
വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തില്‍ എത്തുന്നത്. നിരവധി സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച് വച്ച ഒരു പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം. തമിഴ്- മലയാളി താരം അഞ്ജലി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സും മാര്‍ടിന്‍ പ്രക്കാട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിറാം എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Movie Iratta's OTT release date announced.