Join Whatsapp Group. Join now!
Aster mims 04/11/2022

Curve | അപകട ഭീഷണി ഉയര്‍ത്തി ദേശീയപാതയില്‍ മൊഗ്രാല്‍ ടൗണിലെ വളവ്

Mogral town curve threat of danger #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മൊഗ്രാല്‍: (www.kasargodvartha.com) അപകട ഭീഷണി ഉയര്‍ത്തി ദേശീയപാതയില്‍ മൊഗ്രാല്‍ ടൗണിലെ വളവ്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ ടൗണ്‍ അന്‍ഡര്‍ പാസേജിന്റെ ജോലി നേരത്തെ പൂര്‍ത്തിയാക്കിയതിനാലാണ് ടൗണിലെ വളവ് ഭീഷണിയാകുന്നത്. രണ്ട് ഭാഗങ്ങളില്‍ നിന്നുമായി അതിവേഗതയില്‍ വരുന്ന വാഹനങ്ങളാണ് അപകട സാധ്യതയ്ക്ക് കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 

രണ്ട് ഇരു ചക്ര വാഹനങ്ങളും, ഓടോറിക്ഷയും, കാറും അപകടത്തില്‍പെട്ടിരുന്നു. വേഗത നിയന്ത്രിക്കാനുള്ള ബോര്‍ഡുകളോ മറ്റോ ദേശീയപാത നിര്‍മാണ കംപനി അധികൃതര്‍  സ്ഥാപിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Mogral, news, Kerala, Top-Headlines, Kasaragod, Mogral town curve threat of danger.

വളവിന് സമീപത്ത് തന്നെയാണ് രണ്ട് ബസ് സ്റ്റോപുകള്‍ ഉള്ളത്. അന്‍ഡര്‍ പാസേജിന്റെ ഇരു ഭാഗങ്ങളിലുമായി വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ വണ്‍വേ സംവിധാന സൗകര്യം ഒരുക്കിയാല്‍ അപകട സാധ്യത ഒഴിവാക്കാനാകുമെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു.

Keywords: Mogral, news, Kerala, Top-Headlines, Kasaragod, Mogral town curve threat of danger.

Post a Comment