city-gold-ad-for-blogger
Aster MIMS 10/10/2023

Demands | അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാലപ്പഴക്കവും; മൊഗ്രാല്‍ ഹയര്‍സെകന്‍ഡറിക്കും, വി എച് എസ് ഇക്കും ഹൈടെക് കെട്ടിടസൗകര്യം ഒരുക്കണമെന്ന് ആവശ്യം; പുതുതായി സയന്‍സ് ബാചും അനുവദിക്കണമെന്ന് വിദ്യാര്‍ഥികള്‍

മൊഗ്രാല്‍: (www.kasargodvartha.com) അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാലപ്പഴക്കം ചെന്ന കെട്ടിടവും മൂലം ദുരിതം അനുഭവിക്കുന്ന മൊഗ്രാല്‍ ഹയര്‍ സെകന്‍ഡറിക്കും, വി എച് എസ് ഇക്കും അടുത്ത അധ്യായന വര്‍ഷം ഹൈടെക് കെട്ടിട സൗകര്യവും, പുതുതായി സയന്‍സ് ബാചും അനുവദിക്കണമെന്ന ആവശ്യം ശക്തമായി. മൊഗ്രാല്‍ ഗവ. വൊകേഷണല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി സംസ്ഥാന സര്‍കാര്‍ 2021ല്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനായി രണ്ട് ഹൈടെക് കെട്ടിടങ്ങള്‍ നിര്‍മിച്ച് നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
         
Demands | അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാലപ്പഴക്കവും; മൊഗ്രാല്‍ ഹയര്‍സെകന്‍ഡറിക്കും, വി എച് എസ് ഇക്കും ഹൈടെക് കെട്ടിടസൗകര്യം ഒരുക്കണമെന്ന് ആവശ്യം; പുതുതായി സയന്‍സ് ബാചും അനുവദിക്കണമെന്ന് വിദ്യാര്‍ഥികള്‍

മൊഗ്രാലിന് അഭിമാനമായി ഈ കെട്ടിടങ്ങള്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ ഹയര്‍സെകന്‍ഡറി, വി എച് എസ് ഇ ക്ലാസുകള്‍ പഴയ കെട്ടിടങ്ങളിലാണ് ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നത്. അടിസ്ഥാന സൗകര്യത്തിന്റെ കുറവ് പഠന നിലവാരത്തെയും, വിജയശതമാനത്തെയും ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പരാധീനതയില്‍ കഴിയുന്ന ഈ രണ്ട് വിഭാഗങ്ങളുടെയും മുഖഛായ മാറ്റാന്‍ പുതിയ കെട്ടിടത്തിലൂടെയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെയും സാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

സയന്‍സ് പഠന വിഷയമായി പഠിക്കാന്‍ ആഗ്രഹിക്കുന്ന മിക്കവര്‍ക്കും ഈ പ്രദേശത്ത് അതിനുള്ള സാഹചര്യമില്ലാത്ത അവസ്ഥയാണുള്ളത്. എസ്?എസ്?എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ അഭിരുചിക്കിണങ്ങിയ കോഴ്?സിന്? ചേരാന്‍ അവസരമില്ലാത്തതി?ന്റെ നിരാശയിലാണ്? കുറെ വിദ്യാര്‍ഥികള്‍. അടുത്തുള്ള കുമ്പള സ്‌കൂളില്‍ 60 സീറ്റുകളിലേക്ക് 4000 ത്തോളം അപേക്ഷകളാണ് ലഭിക്കുന്നത്. ചിലര്‍ സ്വാശ്രയ സ്‌കൂളുകളില്‍ വലിയ ഫീസ് നല്‍കി ചേരുമ്പോള്‍ സാധാരണക്കാര്‍ മറ്റ് ഗ്രൂപുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. അതിനാല്‍ സയന്‍സ് ബാച് അനുവദിക്കണമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
        
Demands | അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാലപ്പഴക്കവും; മൊഗ്രാല്‍ ഹയര്‍സെകന്‍ഡറിക്കും, വി എച് എസ് ഇക്കും ഹൈടെക് കെട്ടിടസൗകര്യം ഒരുക്കണമെന്ന് ആവശ്യം; പുതുതായി സയന്‍സ് ബാചും അനുവദിക്കണമെന്ന് വിദ്യാര്‍ഥികള്‍

മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫ് മഞ്ചേശ്വരം മണ്ഡലത്തിലെ സര്‍കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി 'എന്റെ സ്‌കൂള്‍' (MILES) എന്നപേരില്‍ ഈ വര്‍ഷമാദ്യം പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനം മൊഗ്രാല്‍ സ്‌കൂളില്‍ വച്ച് മന്ത്രി എംബി രാജേഷിനെ പങ്കെടുപ്പിച്ച് നടത്തിയിരുന്നു. അതുപോലെ മൊഗ്രാല്‍ സ്‌കൂള്‍ പിടിഎയും, എസ്എംസിയും 'മികവ്' എന്ന പേരിലും സ്‌കൂളിന്റെ പഠനനിലവാരമുയര്‍ത്തുന്നതിനും, അടിസ്ഥാനസൗകര്യ വികസനത്തിനും പദ്ധതികള്‍ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഈ രണ്ടുപദ്ധതികളിലും ഉള്‍പെടുത്തേണ്ടതായ നിര്‍ദേശങ്ങള്‍ സിജി പ്രവര്‍ത്തകനും, ഭാഷാ പരിശീലകനുമായ പി മുഹമ്മദ് നിസാര്‍ പെര്‍വാഡിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വിദഗ്ധരും, സന്നദ്ധ സംഘടനകളും, പൂര്‍വ വിദ്യാര്‍ഥികളും ബന്ധപ്പെട്ടവര്‍ക്ക് സമര്‍പിച്ചിരുന്നു. ഇത് പരിഗണിച്ച് ഹയര്‍സെകന്‍ഡറിക്കും വി എച് എസ് ഇക്കും അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Keywords:  Latest-News, Kerala, Students Demands, Kasaragod, Top-Headlines, School, Public-Demand, Students, Education, Mogral, Building, Government Higher Secondary School Mogral, Mogral: Demand for new building Higher Secondary and VHSE department.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL