Join Whatsapp Group. Join now!
Aster MIMS 22/05/2023

Phone Found | സിസിടിവിയിൽ കണ്ട് സംശയം തോന്നി സെലിൽ പരിശോധന നടത്തി; കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ കാപ കേസിലെ പ്രതിയുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു; പൊലീസ് അന്വേഷണം ആരംഭിച്ചു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾMobile phone seized from jail inmates
കാഞ്ഞങ്ങാട്: (www.kasargodvartha.com) സിസിടിവിയിൽ കണ്ട് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജയിലിലെ സെലിൽ നടത്തിയ പരിശോധനയിൽ കാപ കേസിലെ പ്രതിയുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു. കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ ജില്ലാ ജയിലിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തിയ റെയ്‌ഡിലാണ് പ്രതിയിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയത്.

Kanhangad, Kasaragod, Kerala, News, Mobile Phone, Seized, Jail, Case, Police, Investigation, Police Station, Top-Headlines, Mobile phone seized from jail inmates.

ജയിലിലെ സിസിടിവി നിരീക്ഷിക്കുന്നതിനിടെയാണ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ കാപ, കഞ്ചാവ് കേസിലടക്കം നിരവധി കേസിൽ പ്രതിയായ തടവുകാരൻ മുഹമ്മദ് സുഹൈലിൽ (24) നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തത്. സെലിൽ പരിശോധനയ്‌ക്കെത്തിയപ്പോൾ യുവാവ് ഫോൺ ക്ലോസറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് ജയിൽ അധികൃതർ പറഞ്ഞു.

ഇക്കഴിഞ്ഞ മാർച് 18നാണ് സുഹൈലിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. കാപ കേസില്‍ നാടുകടത്തിയ യുവാവ് നാട്ടില്‍ തന്നെ ഒളിച്ച് കഴിയുന്ന വിവരം അറിഞ്ഞെത്തിയ ചന്തേര പൊലീസിനെ കണ്ട്, മോഷ്ടിച്ച ബൈകില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് സുഹൈൽ പിടിയിലായതെന്ന് അന്ന് പൊലീസ് അറിയിച്ചിരുന്നു.

Kanhangad, Kasaragod, Kerala, News, Mobile Phone, Seized, Jail, Case, Police, Investigation, Police Station, Top-Headlines, Mobile phone seized from jail inmates.

ചന്തേര പൊലീസ് സ്റ്റേഷനിൽ മാത്രം എട്ടുകേസുകളില്‍ പ്രതിയാണ് സുഹൈല്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തട്ടികൊണ്ട് പോകല്‍ കേസിലും പ്രതിയാണ്. കോഴിക്കോട്ടും യുവാവിനെതിരെ കേസ് നിലവിലുണ്ട്. ജയിലിൽ ഫോൺ പിടികൂടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കേസെടുത്തതായും കൂടുതൽ അന്വേഷണം നടത്തിവരികയാന്നെന്നും ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെപി ഷൈൻ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kanhangad, Kasaragod, Kerala, News, Mobile Phone, Seized, Jail, Case, Police, Investigation, Police Station, Top-Headlines, Mobile phone seized from jail inmates.
< !- START disable copy paste -->

Post a Comment