Join Whatsapp Group. Join now!
Aster mims 04/11/2022

Found Dead | ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിനെ കിലോമീറ്ററുകള്‍ അകലെ മരിച്ച നിലയില്‍ കണ്ടെത്തി

Missing man found dead, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂര്‍: (www.kasargodvartha.com) ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിനെ കിലോമീറ്ററുകള്‍ അകലെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ നാല് ഏകറിലെ എവി സുകുമാരന്റെ മകന്‍ എവി സുജേഷിനെ (33) യാണ് തൃക്കരിപ്പൂര്‍ ഒളവറ കള്ളു ഷാപിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
        
Latest-News, Kerala, Kasaragod, Top-Headlines, Missing, Dead, Died, Investigation, Police, Trikaripur, Missing man found dead.

ദവസങ്ങള്‍ക്ക് മുമ്പ് സുജേഷിനെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് തൃക്കരിപ്പൂര്‍ വെള്ളാപ്പില്‍ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞത്. ദുര്‍ഗന്ധം വമിക്കുന്നത് കണ്ട് പരിസരവാസികള്‍ നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. യുവാവിനെ കാണാതായത് സംബന്ധിച്ച് വീട്ടുകാര്‍ ബേക്കല്‍ പൊലീസിനെ അറിയിച്ചിരുന്നുവെങ്കിലും രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. ചന്തേര എസ്‌ഐ മനോജിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റും.
                    
Latest-News, Kerala, Kasaragod, Top-Headlines, Missing, Dead, Died, Investigation, Police, Trikaripur, Missing man found dead.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Missing, Dead, Died, Investigation, Police, Trikaripur, Missing man found dead.
< !- START disable copy paste -->

Post a Comment