അമേരിക: (www.kasargodvartha.com) അമേരികയിലെ സാന്‍ ഡിയേഗോ തീരത്തിനടുത്തുണ്ടായ ബോട് അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഏഴു പേരെ കാണാതായും റിപോര്‍ടുകള്‍ പറയുന്നു. ശനിയാഴ്ച്ച രാത്രി 11.30 മണിയോടെയാണ് സംഭവം.
മനുഷ്യക്കടത്തിന് ഉപയോഗിച്ച രണ്ട് ബോടുകളാണ് മറിഞ്ഞതെന്നാണ് റിപോര്‍ട്. ബോടുകളിലെ മറ്റ് യാത്രക്കാര്‍ നീന്തി സാന്‍ ഡിയേഗോ നഗരത്തിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് അധികൃതര്‍ സംശയിക്കുന്നു. തിരച്ചില്‍ തുടരുകയാണ്. രണ്ടു ബോടുകളിലായി 23 പേരുണ്ടായിരുന്നു എന്നാണ് സൂചന.
Keywords: News, World, Top-Headlines, Accident, Boat accident, Missing, 8 dead, 7 missing after boat capsizes off San Diego coast.