മഞ്ചേരി മുള്ളമ്പാറ സ്വദേശിനിയാണ് ജീഹാൻ. ഭർത്താവ് അമീൻ അലിയോടൊപ്പം ബെംഗ്ളൂറിലാണ് കോട്ടയിൽ ഹൈദർ - ഖദീജ ദമ്പതികളുടെ മകളായ ഇവരുടെ താമസം. വണ്ടൂർ സ്വദേശിയായ അൻഫസ് പരേതനായ കുറ്റിയിൽ ശംസുദ്ദീൻ - സുബൈദ ദമ്പതികളുടെ മകനാണ്. മലപ്പുറം മഅദിൻ അകാഡമിയിലാണ് ജോലി ചെയ്യുന്നത്. ‘മാതാപിതാക്കളോടുള്ള കാരുണ്യം’, ‘ആയതുൽ കുർസി’ എന്നിവയാണ് ജീഹാൻ കാലിഗ്രഫി ചെയ്തത്. ‘പ്രവാചകൻ മുഹമ്മദ്’, ‘ആമനർറസൂൽ’ എന്നിവയാണ് അൻഫസിന്റെ വര.
ഇൻഡ്യക്ക് പുറമെ തുർകി, യുഎഇ, സുഡാൻ, ബഹ്റൈൻ, കുവൈറ്റ്, ജപാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരും വിദഗ്ധരും പങ്കെടുത്തു. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പ്രദർശനവും നടന്നു. സമാപന ചടങ്ങിൽ പ്രമുഖ കലാകാരൻ കണ്ണൂർ കണ്ണപുരം സ്വദേശി ബാലൻ നമ്പ്യാർ മുഖ്യാതിഥിയായി. കർണാടക പൊലീസ് എഡിജിപിയും ബെംഗ്ളുറു സ്പെഷ്യൽ കമീഷണറുമായ ഡോ. എംഎ സലിം, ഫിറോസ് അബ്ദുല്ല, ബ്യാരീസ് ഗ്രൂപ് ഡയറക്ടർ മസ്ഹർ ബ്യാരി, തുർകി കാലിഗ്രാഫർ ഇഫ്ദാലുദ്ദീൻ കിലിക്, സൽവ റസൂൽ, ഇബ്രാഹിം അബ്ദുല്ല, സുരേഷ് വാഘ്മോർ എന്നിവർ സംസാരിച്ചു.