Join Whatsapp Group. Join now!
Aster mims 04/11/2022

TE Abdulla | ടിഇ അബ്ദുല്ലയുടെ ഓര്‍മകള്‍ അയവിറക്കിയുള്ള ഒത്തുചേരല്‍ ഹൃദ്യമായി; ടിഇ സംസ്‌കാര സമ്പന്നനനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് അഡ്വ. എ ജയശങ്കര്‍

Memorial programme held for TE Abdullah, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) നഗരസഭാ മുന്‍ ചെയര്‍മാനും കാസര്‍കോടിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന ടിഇ അബ്ദുല്ലയുടെ ഓര്‍മകള്‍ അയവിറക്കിയുള്ള ഒത്തുചേരല്‍ ഹൃദ്യമായ അനുഭവമായി മാറി. ടിഇ സൗഹൃദ വേദി 'ടിഇ-ജീവിതവും ചിന്തയും' എന്ന വിഷയത്തില്‍ കാസര്‍കോട് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹോളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ടിഇയുമായുള്ള തങ്ങളുടെ അനുഭവങ്ങള്‍ പ്രമുഖര്‍ പങ്കുവെച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ടിഇ അബ്ദുല്ലയുടെ കുടുംബാംഗങ്ങളും ഉള്‍പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
         
Latest-News, Kerala, Kasaragod, Top-Headlines, T.E Abdulla, Political-News, Politics, Muslim-League, Remembrance, Remembering, Programme, Muslim-League Kasaragod, Memorial programme held for TE Abdullah.

കാസര്‍കോടിന്റെ പൊതു ജീവിതത്തില്‍ സൗമ്യ സാന്നിധ്യവും സംസ്‌കാര സമ്പന്നനനായ പൊതുപ്രവര്‍ത്തകനുമായിരുന്നു ടിഇ അബ്ദുല്ലയെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ പറഞ്ഞു. കേവലം രാഷ്ട്രീയ നേതാവെന്ന നിലയില്‍ വലിയ ജനസ്വീകാര്യതയും അംഗീകാരവും നേടിയ വ്യക്തിത്വമാണ് അദ്ദേഹം. 2014ല്‍ കാസര്‍കോട്ട് പ്രസ് ക്ലബിന്റെ പരിപാടിയില്‍ സംബന്ധിക്കാനെത്തിയപ്പോള്‍ ഫൗസിയ മുസ്തഫ വഴി 'ഇന്‍ഡ്യ ആഫ്റ്റര്‍ ഗാന്ധി' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ടിഇ സമ്മാനമായി നല്‍കിയിരുന്നുവെന്നും എ ജയശങ്കര്‍ അനുസ്മരിച്ചു.
    
Latest-News, Kerala, Kasaragod, Top-Headlines, T.E Abdulla, Political-News, Politics, Muslim-League, Remembrance, Remembering, Programme, Muslim-League Kasaragod, Memorial programme held for TE Abdullah.

ചാനലുകളില്‍ താന്‍ അവതരിപ്പിച്ചിരുന്ന വാരാന്ത്യം അടക്കമുള്ള പരിപാടികള്‍ കാണുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തിരുന്നു ടിഇ അബ്ദുല്ല. ഇന്‍ഡ്യാവിഷനിലും ഏഷ്യാനെറ്റിലും താന്‍ ചെയ്തിരുന്ന രാഷ്ട്രീയപരമായ സ്റ്റോറികള്‍ പുസ്തകമാക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനായി നിരന്തരം സമ്മര്‍ദം ചെലുത്തുകയും ചെയ്തു. കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ചെയ്ത സ്റ്റോറികളെ 10 പുസ്തകങ്ങളാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പ്രളയകാലത്ത് എന്റെ വീട് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ സ്‌ക്രിപ്റ്റുകള്‍ പലതും നഷ്ടപ്പെട്ടു. എങ്കിലും ശ്രമം ഉപേക്ഷിച്ചില്ല. ഇനി രണ്ട് ലക്കം കൂടി എഴുതിക്കഴിഞ്ഞാല്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാവും. ടിഇ അബ്ദുല്ലയുടെ ഒന്നാം ചരമവാര്‍ഷികത്തിന് മുമ്പായി പുസ്തകം പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
          
Latest-News, Kerala, Kasaragod, Top-Headlines, T.E Abdulla, Political-News, Politics, Muslim-League, Remembrance, Remembering, Programme, Muslim-League Kasaragod, Memorial programme held for TE Abdullah.

കാസര്‍കോടിന്റെ ചരിത്രം വ്യക്തമായി അറിയുന്ന വ്യക്തിത്വം എന്ന നിലയിലാണ് ടിഇ അബ്ദുല്ലയെ പരിചയപ്പെട്ടതെന്ന് മാധ്യമ പ്രവര്‍ത്തക ഫൗസിയ മുസ്ത്വഫ പറഞ്ഞു. മാന്യമായ ഭാഷയ്ക്കും സംസാരത്തിനും ഉടമയായിരുന്നു ടിഇ അബ്ദുല്ലയെന്ന് സിനിമാ നടന്‍ കൊല്ലം തുളസി അനുസ്മരിച്ചു. ട്രെയിന്‍ യാത്രയില്‍ ടിഇ തനിക്ക് വീട്ടില്‍ നിന്നുള്ള ഭക്ഷണം നല്‍കിയ കാര്യവും അദ്ദേഹം പങ്കുവെച്ചു. ചെറുപ്പ വലിപ്പമില്ലാതെ എല്ലാവരോടും തോളില്‍ കയ്യിട്ട് ഇടപഴകിയിരുന്ന ടിഇയുടെ സ്വഭാവ മഹിമ ഏവര്‍ക്കും മാതൃകയാണെന്ന് വ്യവസായി യഹ്യ തളങ്കര പറഞ്ഞു.
          
Latest-News, Kerala, Kasaragod, Top-Headlines, T.E Abdulla, Political-News, Politics, Muslim-League, Remembrance, Remembering, Programme, Muslim-League Kasaragod, Memorial programme held for TE Abdullah.

റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ടിഎ ശാഫി സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി സിടി അഹ്മദ് അലി, നഗരകാര്യ വകുപ്പ് റിട. ജോയിന്റ് ഡയറക്ടറും കാസര്‍കോട് നഗരസഭാ മുന്‍ കമീഷണറുമായ പിഎം മുഹമ്മദലി, കോളജ് എജുകേഷണല്‍ വകുപ്പ് അകൗണ്ട് ഓഫീസര്‍ ജെ കൃഷ്ണകുമാര്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ബശീര്‍ വെള്ളിക്കോത്ത്, പി രമേശന്‍, സുമയ്യ തായത്ത്, ശകീല മജീദ്, ശുകൂര്‍ കൊല്ലം സംസാരിച്ചു. ഗഫൂര്‍ തളങ്കര, ടിവി സലീം, ഹാരിസ് പച്ചക്കാട്, അബ്ബാസ് ബീഗം, കരുണ്‍ താപ്പ, സുല്‍ഫിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എംകെ രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.
      
Latest-News, Kerala, Kasaragod, Top-Headlines, T.E Abdulla, Political-News, Politics, Muslim-League, Remembrance, Remembering, Programme, Muslim-League Kasaragod, Memorial programme held for TE Abdullah.
           
Latest-News, Kerala, Kasaragod, Top-Headlines, T.E Abdulla, Political-News, Politics, Muslim-League, Remembrance, Remembering, Programme, Muslim-League Kasaragod, Memorial programme held for TE Abdullah.
            
Latest-News, Kerala, Kasaragod, Top-Headlines, T.E Abdulla, Political-News, Politics, Muslim-League, Remembrance, Remembering, Programme, Muslim-League Kasaragod, Memorial programme held for TE Abdullah.
    
Latest-News, Kerala, Kasaragod, Top-Headlines, T.E Abdulla, Political-News, Politics, Muslim-League, Remembrance, Remembering, Programme, Muslim-League Kasaragod, Memorial programme held for TE Abdullah.
           
Latest-News, Kerala, Kasaragod, Top-Headlines, T.E Abdulla, Political-News, Politics, Muslim-League, Remembrance, Remembering, Programme, Muslim-League Kasaragod, Memorial programme held for TE Abdullah.
       
Latest-News, Kerala, Kasaragod, Top-Headlines, T.E Abdulla, Political-News, Politics, Muslim-League, Remembrance, Remembering, Programme, Muslim-League Kasaragod, Memorial programme held for TE Abdullah.

Keywords: Latest-News, Kerala, Kasaragod, Top-Headlines, T.E Abdulla, Political-News, Politics, Muslim-League, Remembrance, Remembering, Programme, Muslim-League Kasaragod, Memorial programme held for TE Abdullah.
< !- START disable copy paste -->

Post a Comment