Join Whatsapp Group. Join now!
Aster mims 04/11/2022

Railway | അടിസ്ഥാന സൗകര്യങ്ങളില്ല, ആവശ്യത്തിന് ട്രെയിനുകളും; കാസര്‍കോട്ടെത്തിയ റെയില്‍വേ ഡിവിഷണല്‍ മാനജര്‍ക്ക് മുന്നില്‍ ദുരിതങ്ങള്‍ വിവരിച്ച് റെയില്‍വേ പാസന്‍ജേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍

Memorandum to DRM over lack of facilities at Kasaragod railway station, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) അമൃതഭാരത് പദ്ധതി വിലയിരുത്താനായി കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനജര്‍ യശ്പാല്‍സിങ് തോമറിന് മുന്നില്‍ ജില്ലയുടെ ദുരിതങ്ങള്‍ വിവരിച്ച് റെയില്‍വേ പാസന്‍ജേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. റെയില്‍വേ പാസന്‍ജേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ പ്രശാന്ത് കുമാര്‍, ജെനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളം എന്നിവരാണ് റെയില്‍വേ കാസര്‍കോടിനോട് കാട്ടുന്ന ദുരിതം ഡിവിഷണല്‍ മാനജരോട് പങ്കുവെച്ചത്. ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും മറ്റുമുള്ള നിരവധി നിര്‍ദേശങ്ങള്‍ ഇവര്‍ സമര്‍പിച്ചു.
            
Kasaragod Railway Station, Latest-News, Kerala, Kasaragod, Top-Headlines, Railway Station, Indian-Railway, Railway, Public-Demand, Government-of-India, Train, Memorandum to DRM over lack of facilities at Kasaragod railway station.

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഉള്‍പെടെ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ഇടമില്ലാത്തത്, പ്ലാറ്റ്‌ഫോമുകള്‍ മുഴുവന്‍ മേല്‍ക്കൂര പണിയാത്തത്, വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ ഇടമില്ലാത്തത്, വെയിറ്റിംഗ് റൂമുകളുടെ ശോചനീയാവസ്ഥ തുടങ്ങിയവ ശ്രദ്ധയില്‍ പെടുത്തുകയും ക്ലോക് റൂം, റിടയേറിങ് റൂമുകള്‍, ഡോര്‍മിറ്ററികള്‍ എന്നിവ അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ടികറ്റ് കൗണ്ടറിന് അടുത്തുള്ള പ്ലാറ്റ്‌ഫോമിലേക്കുള്ള നടപ്പാത ഉടന്‍ തുറന്നുകൊടുക്കണമെന്നും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കാനാവശ്യമായ ജീവനക്കാരെ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചു.

ഉത്തരമലബാറിലെ യാത്രാ ദുരിതത്തിന് പരിഹാരമായി മംഗ്‌ളുറു - കോഴിക്കോട് റൂടില്‍ മെമു സര്‍വീസുകള്‍ കൂടുതല്‍ ആരംഭിക്കണമെന്നും കാസര്‍കോട് ഉള്‍പ്പെടുന്ന ഉത്തര മലബാറിനെ ക്രൂരമായി അവഗണിക്കുന്ന റെയില്‍വേയുടെ നടപടികള്‍ തിരുത്തണമെന്നും അഭ്യര്‍ഥിച്ചു. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂടീവ് 14 മണിക്കൂറില്‍ കൂടുതലും കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി 13 മണിക്കൂറും കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസന്‍ജര്‍ വണ്ടി എട്ട് മണിക്കൂറും കണ്ണൂര്‍-ബെംഗ്‌ളൂറു വണ്ടി (പാലക്കാട് വഴി) 10 മണിക്കൂറും വെറുതെ കിടക്കുകയാണെന്നും ഈ വണ്ടികള്‍ മംഗ്‌ളൂരിലേക്ക് നീട്ടണമെന്നും അഭ്യര്‍ഥിച്ചു. കാസര്‍കോട് റെയില്‍വേ പാസന്‍ജേഴ്‌സ് അസോസിയേഷന്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഈ ആവശ്യത്തില്‍ ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല.

നേരെമറിച്ച് തമിഴ്‌നാട്ടിലേക്കും കേരളത്തിന്റെ തെക്കന്‍ ജില്ലകളിലേക്കും പല പുതിയ ട്രെയിനുകളും നീട്ടുകയും പുതിയത് അനുവദിക്കുകയും ചെയ്യുന്ന കാര്യവും ഇവര്‍ ഉണര്‍ത്തി. വര്‍ഷങ്ങളായി കാസര്‍കോട്ടുകാരുടെ ആവശ്യമായ രാമേശ്വരം-മംഗ്‌ളുറു, ബെംഗ്‌ളൂറു-കണ്ണൂര്‍ ട്രെയിന്‍ എന്നിവ കോഴിക്കോട് വരെ നീട്ടല്‍, രാവിലെ ഓടുന്ന മംഗ്‌ളുറു-കോഴിക്കോട് പാസന്‍ജര്‍ പാലക്കാട് വരെ നീട്ടല്‍ എന്നിവ ടൈംടേബിള്‍ കമിറ്റി പാസാക്കി റെയില്‍വേ ബോര്‍ഡിന് അയച്ചെങ്കിലും ഇനിയും തീരുമാനമായിട്ടില്ല.
         
Kasaragod Railway Station, Latest-News, Kerala, Kasaragod, Top-Headlines, Railway Station, Indian-Railway, Railway, Public-Demand, Government-of-India, Train, Memorandum to DRM over lack of facilities at Kasaragod railway station.

ആഴ്ചയില്‍ രണ്ടുദിവസം മാത്രം സര്‍വീസ് നടത്തുന്ന സാധാരണക്കാര്‍ക്ക് ഏറ്റവും ഉപകാരമാകുന്ന മംഗ്ളുറു - തിരുവനന്തപുരം അന്ത്യോദയ എക്സ്പ്രസ് ദിവസേന ഓടിക്കണമെന്നും കുമ്പളയില്‍ പിറ്റ് ലൈന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കണമെന്നുമായിരുന്നു മറ്റൊരു ആവശ്യം. പിറ്റ് ലൈന്‍ സ്ഥാപിക്കുന്നത് സംസ്ഥാനത്തിന്റെ ഏറ്റവും അറ്റത്താവണമെന്നും കുമ്പളയില്‍ 30 ഏകറോളം ഭൂമി റെയില്‍വേയുടെ കൈവശമുണ്ടെന്നും ചൂണ്ടിക്കാണിച്ചു. വൈകീട്ടുള്ള മംഗ്ളുറു - കണ്ണൂര്‍ പാസന്‍ജറിന്റെ പുതിയ സമയം വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായും പഴയത് പോലെ ഓടിച്ചു ജനങ്ങളുടെ ബുദ്ധിമുട്ട് അകറ്റണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

മംഗ്‌ളൂറില്‍ പോയി മടങ്ങുന്ന രോഗികളും സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ളവര്‍ വലിയ ദുരിതമനുഭവിക്കുകയാണ്. എംപിയും റെയില്‍വേ പാസന്‍ജേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും, മറ്റു പല സംഘടനകളും ഉള്‍പെടെ നിരവധി നിവേദനകളും പരാതികളും നല്‍കിയെങ്കിലും റെയില്‍വേ കനിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. റെയില്‍വേ പാസന്‍ജേഴ്‌സ് ജെനറല്‍ സെക്രടറിയുടെ നേതൃത്വത്തില്‍ നേരിട്ടുപോയി ഡിവിഷന്‍ റെയില്‍വേ മാനജറോട് ഇക്കാര്യം പറഞ്ഞു ബോധിപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ടുകൊണ്ട് ആശ്വാസം നല്‍കണമെന്നും ഡിആര്‍എമിനോട് അഭ്യര്‍ഥിച്ചു.

മാവേലി, പരശുറാം എക്സ്പ്രസുകള്‍ തിരുവനന്തപുരത്ത് നിന്നും മംഗ്‌ളൂറിലേക്ക് തിരിച്ചുവരുമ്പോള്‍ ചെറുവത്തൂര്‍, കോട്ടിക്കുളം, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ സ്റ്റോപുകള്‍ അനുവദിക്കണമെന്നും കോഴിക്കോട് നിന്നും വൈകിട്ട് വരുന്ന പരശുറാം, എഗ്മോര്‍ എക്സ്പ്രസുകളുടെ അശാസ്ത്രീയമായ പുതിയ സമയം ജനങ്ങളെ വലിയ ദുരിതത്തിലാക്കിയതായും പഴയ പോലെ തന്നെ സര്‍വീസ് നടത്താന്‍ നടപടികള്‍ കൈകൊള്ളണമെന്ന ആവശ്യവും ഉന്നയിച്ചു.

മംഗ്‌ളുറു - തിരുവനന്തപുരം എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്ന സമയത്ത് അസോസിയേഷന്‍ നിര്‍ദേശിച്ച ചന്ദ്രഗിരി എക്സ്പ്രസ് എന്ന് പുനര്‍നാമകരണം ചെയ്യുക, കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും ആരംഭിക്കുന്ന നിരവധി ട്രെയിനുകള്‍ മംഗ്‌ളുറു വരെ നീട്ടാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന് കണക്ഷന്‍ വണ്ടിയായി മെമു ട്രെയിനുകള്‍ സര്‍വീസ് നടത്തുക, പുതുതായി ആരംഭിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ്, ഉദയ എക്സ്പ്രസ് ട്രെയിനുകള്‍ മംഗ്‌ളുറു അല്ലെങ്കില്‍ കാസര്‍കോട് വരെ നീട്ടാന്‍ സാധിക്കുന്നില്ലെങ്കില്‍ കണക്ഷന്‍ ട്രെയിനായി പാസന്‍ജര്‍ ട്രെയിനുകളോ മെമു ട്രെയിനുകളോ ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഡിവിഷണല്‍ മാനജര്‍ക്ക് മുന്നില്‍ റെയില്‍വേ പാസന്‍ജേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉയര്‍ത്തി.

കാസര്‍കോട് സ്റ്റേഷനിലെത്തിയ റെയില്‍വേ ഡിവിഷന്‍ മാനജറെ സ്റ്റേഷനിലെ സ്റ്റേഷനിലെ റെയില്‍വേ ഉദ്യോഗസ്ഥര്‍, റെയില്‍വേ പാസന്‍ജേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. അസിസ്റ്റന്റ് റെയില്‍വേ ഡിവിഷണല്‍ മാനജര്‍ എസ് ജയകൃഷ്ണന്‍, സീനിയര്‍ ഡിവിഷണല്‍ കൊമേര്‍ഷ്യല്‍ മാനജര്‍ ഡോ. അരുണ്‍ തോമസ് കളത്തിങ്കല്‍ തുടങ്ങിയവരും ഡിവിഷണല്‍ മാനജര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

Keywords: Kasaragod Railway Station, Latest-News, Kerala, Kasaragod, Top-Headlines, Railway Station, Indian-Railway, Railway, Public-Demand, Government-of-India, Train, Memorandum to DRM over lack of facilities at Kasaragod railway station.
< !- START disable copy paste -->

Post a Comment