മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടകയില്‍ മുസ്ലിം സമുദായം അനുഭവിച്ചു പോരുന്ന സംവരണ ആനുകൂല്യം അടര്‍ത്തി ഇതര സമുദായങ്ങള്‍ക്ക് നല്‍കാനുള്ള സംസ്ഥാന സര്‍കാര്‍ തീരുമാനം നിയമപരമായ നേരിടുമെന്ന് ഉലമ കൗണ്‍സില്‍ അംഗം മൗലവി മഖ്‌സൂദ് ഇമ്രാന്‍ പറഞ്ഞു. ലിംഗായത്ത്, വൊക്കാലിക സമുദായ സന്യാസിമാരെ സന്ദര്‍ശിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
സംവരണം വിഷയത്തില്‍ മുസ്ലിം പണ്ഡിത നേതാക്കളില്‍ നിന്നുള്ള ആദ്യ പരസ്യ പ്രതികരണമാണിത്. 'തെരുവില്‍ ഇറങ്ങാനും പ്രക്ഷോഭത്തിനും ഞങ്ങള്‍ ഇല്ല. നിയമ വഴിയില്‍ നേരിടും. ഇതര സമുദായങ്ങള്‍ക്ക് സംവരണം അനുവദിക്കുന്നതിനെ എതിര്‍ക്കുന്നേയില്ല. എന്നാല്‍ മുസ്ലിം സമുദായം അനുഭവിച്ചുപോരുന്ന സംവരണം അടര്‍ത്തി മറ്റുള്ളവര്‍ക്ക് നല്‍കുന്നതാണ് വിഷയം', മഖ്‌സൂദ് പറഞ്ഞു. ബന്ധപ്പെട്ട സമുദായ സന്യാസിമാരെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളേക്കാള്‍ പിന്നിലാണ് കര്‍ണാടകയിലെ മുസ്ലിം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംവരണം അട്ടിമറിക്കാനുള്ള തീരുമാനം കൈക്കൊണ്ട വെള്ളിയാഴ്ച പഞ്ചമശാലി ലിംഗായത്ത് മഠാധിപതി ബസവ ജയ മൃത്യുഞ്ജയ സ്വാമി നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. 'നമ്മെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നു. എന്റെ സമുദായത്തിന് സംവരണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച സന്തോഷ വാര്‍ത്ത ഇന്ന് പ്രതീക്ഷിക്കാം എന്നാണ് പറഞ്ഞത്. ഈ രീതിയില്‍ സുവാര്‍ത്ത സമുദായത്തിലെ നേതാക്കള്‍ക്കും ലഭിച്ചതായി നാം അറിഞ്ഞു', എന്നായിരുന്നു സ്വാമി പറഞ്ഞത്. മുപ്പത് വര്‍ഷമായി തന്റെ സമുദായം ഉന്നയിക്കുന്ന 15 ശതമാനം സംവരണം എന്ന ആവശ്യം മുന്‍നിര്‍ത്തി സ്വാമി ആരംഭിച്ച സമരം രണ്ടു വര്‍ഷം പുര്‍ത്തിയാവുന്ന വേളയിലാണ് പിന്നാലെ മുസ്ലിംകള്‍ക്ക് ദുഃഖ വാര്‍ത്തയായി മന്ത്രിസഭ തീരുമാനം വന്നത്.
മുസ്ലിംകള്‍ക്ക് ജോലികളിലും വിദ്യാഭ്യാസ മേഖലയിലുമുണ്ടായിരുന്ന നാലു ശതമാനം ഒബിസി സംവരണം നിറുത്തലാക്കിയാണ് ലിംഗായത്തിനും വൊക്കാലികർക്കും വീതിച്ചു നൽകിയത്. മുസ്ലിംകളെ പിന്നാക്കാവസ്ഥ വരുമാനം അടിസ്ഥാനത്തിൽ കണക്കാക്കി നൽകുന്ന പത്ത് ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ (EWS) ഉള്‍പ്പെടുത്തുകയും ചെയ്തു. കർണാടക ജനസംഖ്യയിൽ 16 ശതമാനം മുസ്‌ലിംകളാണെന്നാണ് കണക്ക്. 14 ശതമാനമാണ് ഹിന്ദു മതത്തിലെ ജാതി വിഭാഗമായ ലിംഗായത്തുകാർ. മറ്റൊരു ജാതിയായ വൊക്കാലികർ 11 ശതമാനവും.
Keywords: News, National, Karnataka, Mangalore, Top-Headlines, Controversy, Politics, Political-News, Religion, Muslim, Maulana Maqsood Imran, Sri Jagadguru Basava Jaya Mrityunjaya swamiji, Maulana Maqsood Imran about scrapping reservation.
< !- START disable copy paste -->