എന്‍ സി പി ജില്ലാ കമിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ടിക്കുള്ളില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളാണ് പൊട്ടിത്തെറിയില്‍ എത്തിയതെന്നാണ് വിവരം. നേതൃത്വം പ്രശ്‌നം പരിഹരിക്കാത്തതാണ് വിമത വിഭാഗത്തെ ചൊടിപ്പിച്ചത്.
സ്വതന്ത്ര രാഷ്ട്രീയ ചിന്താഗതികളുള്ള രാഷ്ട്രീയ പാര്‍ടിയില്‍ അണിചേരുമെന്നാണ് രാജിവെച്ചവര്‍ പറയുന്നത്. പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തിറങ്ങുമെന്നും ആര്‍ക്കും തങ്ങളെ തളര്‍ത്താന്‍ കഴിയില്ലെന്നും മുന്‍ പ്രസിഡണ്ട് രവി കുളങ്ങര വ്യക്തമാക്കി.
മെമ്പര്‍ഷിപ് പ്രകാരം എന്‍ സി പിയില്‍ അംഗങ്ങളായി ചേര്‍ന്ന 3000 ഓളം പ്രവര്‍ത്തകര്‍ തങ്ങളുടെ തീരുമാനത്തോടൊപ്പം ഉണ്ടെന്നും രവി കുളങ്ങര പറഞ്ഞു. സംഘടനാ ചുമതലയുണ്ടായിരുന്ന മുന്‍ ജില്ലാ ജെനറല്‍ സെക്രടറി ജോണ്‍ ഐമന്‍, മഹിള വിഭാഗം ജില്ലാ പ്രസിഡന്റ് ടി ഗിരിജ, തൃക്കരിപ്പൂര്‍ ബ്ലോക് ജെനറല്‍ സെക്രടറി ടി സന്തോഷ്, ശ്രീജേഷ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kanhangad, Kasaragod, News, Kerala, NCP, President, Leader, Press-forum, Politics, Political party, Political-News, Top-Headlines, Mass resignation in Kasaragod NCP.
< !- START disable copy paste -->