മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രവാസിയായ അബ്ദുന്നാസറിന്റെ ഭാര്യയും ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ മകളുമായ മിസ്‌രിയയെയാണ് കാണാതായതായി പരാതിയുള്ളത്. അബ്ദുന്നാസറിന്റെ നാട്ടുകരനായ നാസർ (43) എന്ന ഓടോറിക്ഷ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായാണ് ആരോപണം. ഇക്കഴിഞ്ഞ 13ന് രാത്രിയാണ് യുവതിയെയും മകളെയും കാണാതായത്. തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മിസ്‌രിയ നാസറിനൊപ്പം പോയതായി കണ്ടെത്തിയത്. 12ഉം ആറും വയസുള്ള രണ്ട് മക്കളുടെ മാതാവാണ് മിസ്‌രിയ. ഓടോറിക്ഷ ഡ്രൈവറായ നാസർ അവിവാഹിതനാണ്. ഓടോറിക്ഷയിൽ നിത്യേന സഞ്ചരിക്കുമ്പോഴുള്ള ബന്ധം അടുപ്പമായി മാറുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
Keywords: Chattanchal, Kasaragod, Kerala, News, Eloped, Woman, Auto-Rickshaw, Driver, Complaint, Police, Case, Investigation, Police Station, Top-Headlines, Married woman elopes with another man.