Join Whatsapp Group. Join now!
Aster MIMS 22/05/2023

Court Verdict | വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസുകളിൽ സ്‌കൂള്‍ ജീവനക്കാരന് വിവിധ വകുപ്പുകൾ പ്രകാരം 62 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾMan sentenced to 62 years jail in POCSO case
കാസര്‍കോട്: (www.kasargodvartha.com) രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സ്‌കൂള്‍ ജീവനക്കാരന് കോടതി 62 വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ചന്ദ്രശേഖരനെ (56) യാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക് പ്രത്യേക കോടതി (പോക്‌സോ) ജഡ്‌ജ്‌ എ വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം വീതം അധികം തടവ് അനുഭവിക്കണം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ചന്ദ്രശേഖരനെതിരെ കാസര്‍കോട്, കുമ്പള സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Kasaragod, Kerala, News, Man, Sentenced, Jail, Pocso, Case, Court-Verdict, Students, Fine, Police Station, Investigation, Complaint, Top-Headlines, Man sentenced to 62 years jail in POCSO case.

കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം 28 വര്‍ഷവും, ഇൻഡ്യൻ ശിക്ഷാ നിയമപ്രകാരം മൂന്ന് വര്‍ഷവുമാണ് തടവുശിക്ഷ. ഈ കേസില്‍ കാസര്‍കോട് എസ്ഐ ആയിരുന്ന മെല്‍ബിന്‍ ജോസാണ് അന്വേഷണം നടത്തിയിരുന്നത്. അന്നത്തെ എസ്ഐ യുപി വിപിനാണ് കുറ്റപത്രം സമര്‍പിച്ചത്. കുമ്പള പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം 31 വര്‍ഷമാണ് തടവ്. കുമ്പള എസ്ഐ ആയിരുന്ന എ സന്തോഷ്‌കുമാറാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചിരുന്നത്.

Kasaragod, Kerala, News, Man, Sentenced, Jail, Pocso, Case, Court-Verdict, Students, Fine, Police Station, Investigation, Complaint, Top-Headlines, Man sentenced to 62 years jail in POCSO case.

രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ എകെ പ്രിയ ഹാജരായി. പ്രതി സമാനമായ രണ്ട് കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. ഇനി രണ്ട് പോക്‌സോ കേസുകളില്‍ കൂടി വിധി പറയാനുണ്ട്. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സര്‍കാര്‍ സ്‌കൂളിലെ പ്യൂണ്‍ ആയിരുന്ന ഇയാള്‍ 10 വയസുള്ള അഞ്ചുപെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്.

Keywords: Kasaragod, Kerala, News, Man, Sentenced, Jail, Pocso, Case, Court-Verdict, Students, Fine, Police Station, Investigation, Complaint, Top-Headlines, Man sentenced to 62 years jail in POCSO case.
< !- START disable copy paste -->

Post a Comment