കൂടാതെ ഐപിസിയുടെ വകുപ്പ് പ്രകാരം ഒരു മാസത്തെ തടവും 500 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 10 ദിവസം അധിക തടവും കോടതി വിധിച്ചിട്ടുണ്ട്. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സര്‍കാര്‍ സ്‌കൂളിലെ പ്യൂണ്‍ ആയിരുന്ന ഇയാള്‍ 10 വയസുള്ള അഞ്ചുപെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിക്ക് വിവിധ സ്റ്റേഷനുകളിലായി അഞ്ച് പോക്‌സോ കേസുകളാണുള്ളത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ 28 വര്‍ഷം തടവിനും 40,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷ വിധിച്ചിരുന്നു. ഈ കേസില്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ് ഇയാള്‍. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ എകെ പ്രിയ ഹാജരായി.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Court-Order, Court, Molestation, Accused, Man sentenced to 31 years jail in POCSO case.
< !- START disable copy paste -->