city-gold-ad-for-blogger
Aster MIMS 10/10/2023

Financial assistance | കിടപ്പാടം ജപ്തിയില്‍; കടത്തിണ്ണയില്‍ അഭയം തേടേണ്ടി വന്ന ഗംഗാധരന്റെ ദുരിതത്തിന് പരിഹാരം കാണാന്‍ ഇനിയും സുമനസുകളുടെ കനിവ് വേണം

ചെര്‍ക്കള: (www.kasargodvartha.com) വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ കിടപ്പാടം ജപ്തി ചെയ്തതതോടെ കടത്തിണ്ണയില്‍ അഭയം തേടേണ്ടി വന്ന ഗംഗാധരന്റെ ദുരിതത്തിന് പരിഹാരം കാണാന്‍ ഇനിയും സുമനസുകളുടെ കനിവ് വേണം. ചെര്‍ക്കള നഗരത്തില്‍ വര്‍ഷങ്ങളായി വസ്ത്ര വ്യാപാരിയായ ഗംഗാധരന്‍ കടയുടെ വിപുലീകരണത്തിനായി സൗത് ഇന്‍ഡ്യന്‍ ബാങ്ക് ചെര്‍ക്കള ശാഖയില്‍ നിന്നും 8,90,000 രൂപ വായ്പ എടുത്തതിന് ശേഷമാണ് സ്വപ്നത്തില്‍ പോലും വിചാരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയത്.
       
Financial assistance | കിടപ്പാടം ജപ്തിയില്‍; കടത്തിണ്ണയില്‍ അഭയം തേടേണ്ടി വന്ന ഗംഗാധരന്റെ ദുരിതത്തിന് പരിഹാരം കാണാന്‍ ഇനിയും സുമനസുകളുടെ കനിവ് വേണം

വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഉദ്യോഗസ്ഥരെത്തി വിദ്യാനഗര്‍ ഹൗസിങ് ബോര്‍ഡിലെ വീട് പൂട്ടി നോടീസ് പതിക്കുകയായിരുന്നു. ഗംഗാധരന്‍ മണ്ണെണ്ണ തലയില്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചെങ്കിലും പൊലീസും പ്രദേശശവാസികളും ചേര്‍ന്ന് തീപ്പെട്ടി പിടിച്ച് വാങ്ങുകയായിരുന്നു. 2018 മുതല്‍ തന്നെ സാമ്പത്തിക ബുദ്ധിമുട്ടില്‍ അകപ്പെട്ട ഗംഗാധരന് 2019ല്‍ കോവിഡോട് കൂടി വ്യാപാരം തകര്‍ന്നതോടെ വായ്പാ തിരിച്ചടവിന് മാര്‍ഗങ്ങള്‍ ഇല്ലാതെയായി. ആദ്യം പലിശ മാത്രം അടച്ചിരുന്നുവെങ്കിലും ഒടുവില്‍ അതും മുടങ്ങി.

18.5 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് അടയ്ക്കാനുണ്ടായിരുന്നത്. ചര്‍ചകളുടെയും മറ്റും അടിസ്ഥാനത്തില്‍ ലഭിച്ച ഇളവുകളടക്കം പ്രകാരം ബാങ്കില്‍ 11.5 ലക്ഷം രൂപയാണ് ഇനി അടയ്ക്കാനുള്ളത്. പക്ഷേ ഇത്രയും വലിയ തുക ഗംഗാധരന് താങ്ങാനാവുന്നതല്ല. മാസങ്ങളോളമായി സുമനസുകളുടെ കനിവ് തേടുന്നുണ്ട് ഇദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളിലടക്കം തന്റെ ദയനീയാവസ്ഥ വിവരിച്ച് സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതുവരെ നാല് ലക്ഷത്തോളം രൂപ ലഭിച്ചിട്ടുണ്ട്. പക്ഷേ ഇതുമതിയാവില്ല ഇദ്ദേഹത്തിന്.
         
Financial assistance | കിടപ്പാടം ജപ്തിയില്‍; കടത്തിണ്ണയില്‍ അഭയം തേടേണ്ടി വന്ന ഗംഗാധരന്റെ ദുരിതത്തിന് പരിഹാരം കാണാന്‍ ഇനിയും സുമനസുകളുടെ കനിവ് വേണം

ബാങ്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. അതിനുമുമ്പ് പണം അടച്ചുതീര്‍ക്കേണ്ടതുണ്ട്. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന് കിടപ്പാടത്തിനായി പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ സഹായം വീണ്ടും അഭ്യര്‍ഥിക്കുകയാണ് ഗംഗാധരന്‍. നന്മയുള്ളവര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹവും കുടുംബവും. സഹായങ്ങള്‍ നല്‍കുന്നതിനായി അകൗണ്ട് വിവരങ്ങള്‍ താഴെ നല്‍കുന്നു.

Name: BK Gangadharan
Account Number: 67051647586
IFSC code: SBIN0010116
BRANCH: Civil Station (KASARGOD)
Google pay/ Phone pay: 7025870177

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Cherkala, Helping Hands, Needs Help, Help, Man seeks financial assistance.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL