കുട്ടികള്‍ക്കടക്കം ലഹരിമരുന്ന് വിതരണം ചെയ്യുന്നയാളാണ് ഹാരിസെന്ന് പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അടുത്തിടെ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പിടിയിലായയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് രഹസ്യമായി നടത്തിയ നിരീക്ഷണത്തിലാണ് ഹാരിസ് പിടിയിലായത്. മയക്കുമരുന്ന് കേസില്‍ നേരത്തെയും പിടിയിലായിട്ടുള്ള ഇയാളെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
എസ്‌ഐ വിജയന്‍, സാജു, സജേഷ്, ജെയിംസ് എന്നിവരും മയക്കുമരുന്ന് വേട്ട നടത്തിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. ഹാരിസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Arrested, Crime, Drugs, Ganja Seized, Ganja, Man arrested with cannabis.
< !- START disable copy paste -->