Join Whatsapp Group. Join now!
Aster mims 04/11/2022

Sculpture | സാമൂഹ്യ പരിഷ്‌കർത്താവ് സ്വാമി വിവേകാനന്ദൻറെ 12 അടി ഉയരമുള്ള പൂർണകായ ശിൽപം ഒരുങ്ങുന്നു; സ്ഥാപിക്കുന്നത് പെരിയ കേന്ദ്ര സർവകലാശാലയിൽ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾMaking sculpture of Swami Vivekananda
/ പുരുഷോത്തം ദാസ് കുഞ്ഞിമംഗലം

പയ്യന്നൂർ: (www.kasargodvartha.com) സാമൂഹ്യ പരിഷ്‌കർത്താവും ആധ്യാത്മിക രംഗത്തെ ചൈതന്യവുമായിരുന്ന സ്വാമി വിവേകാനന്ദൻറെ 12 അടി ഉയരമുള്ള പൂർണകായ ശിൽപം കുഞ്ഞിമംഗലത്ത് ഒരുങ്ങുന്നു. കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിലെ വിവേകാനന്ദ സർകിളിലാണ് ശിൽപം സ്ഥാപിക്കുന്നത്. ഇൻഡ്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശിൽപങ്ങൾ നിർമിച്ച് ശ്രദ്ധേയനായ ശിൽപി ചിത്രൻ കുഞ്ഞിമംഗലം ആണ് ശിൽപം നിർമിക്കുന്നത്.

ഫൈബറിൽ നിർമിച്ച പൂർണകായ ശിൽപത്തിന് കോപർ നിറമാണ് നൽകിയിരിക്കുന്നതെന്ന് ശിൽപി ചിത്രൻ കുഞ്ഞിമംഗലം പറഞ്ഞു. നാല് മാസം സമയമെടുത്താണ് ശിൽപ നിർമാണം നടത്തിയിരിക്കുന്നത്. കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. എച് വെങ്കിടേശ്വരലു ചിത്രൻ്റെ കുഞ്ഞിമംഗലത്തെ പണിപ്പുരയിൽ എത്തി ശിൽപം നേരിട്ട് കണ്ട് ആവശ്യമായുള്ള നിർദേശങ്ങൾ നൽകിയിരുന്നു.

Kasaragod, Kerala, News, Payyannur, Periya, Central University, College, Photo, Top-Headlines, Making sculpture of Swami Vivekananda.

കോളജ് അധികൃതർ നൽകിയ വിവേകാനന്ദൻറെ ഫോടോയാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ദാമോദരൻ ആർകിടെക്ടിൻ്റെ നിർദേശങ്ങളും ശിൽപ നിർമാണത്തിന് ഉണ്ടായിരുന്നു. ചിത്ര കെ, കിഷോർ കെ വി, എബിൻ, അർജുൻ, സജിത്ത്, സുദർശൻ തുടങ്ങിയവർ നിർമാണത്തിൽ സഹായികളായി പ്രവർത്തിച്ചു.

Kasaragod, Kerala, News, Payyannur, Periya, Central University, College, Photo, Top-Headlines, Making sculpture of Swami Vivekananda.

Keywords: Kasaragod, Kerala, News, Payyannur, Periya, Central University, College, Photo, Top-Headlines, Making sculpture of Swami Vivekananda.
< !- START disable copy paste -->

Post a Comment