Join Whatsapp Group. Join now!
Aster mims 04/11/2022

Jersey | ഐപിഎല്‍ സീസണിലേക്കുള്ള പുതിയ ജഴ്‌സി അവതരിപ്പിച്ച് ലക്‌നൗ സൂപര്‍ ജയന്റ്‌സ്

Lucknow Super Giants launch new jersey ahead of IPL 2023 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ലക്‌നൗ: (www.kasargodvartha.com) പുതിയപുതിയ ജഴ്‌സി അവതരിപ്പിച്ച് ലക്‌നൗ സൂപര്‍ ജയന്റ്‌സ്. വരുന്ന ഐപിഎല്‍ സീസണിലേക്കായി കടും നീല നിറത്തിലുള്ള ജഴ്‌സിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ലക്‌നൗ സൂപര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്ക, കാപ്റ്റന്‍ കെഎല്‍ രാഹുല്‍, ടീം ഉപദേശകന്‍ ഗൗതം ഗംഭീര്‍, ബിസിസിഐ ജനറല്‍ സെക്രടറി ജയ് ഷാ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ജഴ്‌സി അവതരിപ്പിച്ചത്.

അതേസമയം കഴിഞ്ഞ സീസണില്‍ 9 ജയം സഹിതം 18 പോയിന്റുമായി ലക്‌നൗ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മാര്‍ച് 31നാണ് ഈ വര്‍ഷത്തെ ഐപിഎല്‍ തുടങ്ങുക. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത് ടൈറ്റന്‍സും ചെന്നൈ സൂപര്‍ കിംഗ്‌സും തമ്മിലാണ് പോരാട്ടം നടക്കുക.

Lucknow, News, National, Top-Headlines, Sports, Lucknow Super Giants launch new jersey ahead of IPL 2023.

Keywords: Lucknow, News, National, Top-Headlines, Sports, Lucknow Super Giants launch new jersey ahead of IPL 2023.

Post a Comment