Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | 'കീഴുദ്യോഗസ്ഥനോട് കൈക്കൂലി വാങ്ങി'; വനിതാ ജില്ലാ വനം ഓഫീസർ അറസ്റ്റിൽ

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Lokayukta traps Kodagu DFO for demanding bribe from her subordinate
മംഗ്‌ളുറു: (www.kasargodvartha.com) മന്ത്രിമാരും ഭരണ കക്ഷി എംഎൽഎമാരും 40 ശതമാനം കമീഷൻ വാങ്ങുന്നു എന്ന ആരോപണങ്ങൾക്കിടെ 60 ശതമാനം കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ വനിത ഉദ്യോഗസ്ഥ അറസ്റ്റിൽ. സാമൂഹിക വനവിഭാഗം കുടക് ജില്ല ഓഫീസർ പൂർണിമയെയാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്. കീഴുദ്യോഗസ്ഥൻ മയുര ഉദയ കരവേകറുടെ പരാതിയെത്തുടർന്നാണ് ലോകായുക്ത കെണിയൊരുക്കിയത്.

അധികൃതർ പറയുന്നത് ഇങ്ങനെ: 'ചെറിയ രണ്ട് പ്രവൃത്തികൾക്ക് സർകാർ 1.60 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ ലക്ഷം രൂപ തന്റെ വിഹിതമായി തരണം എന്ന് ഡിഎഫ്ഒ ആവശ്യപ്പെട്ടതായി മയുര പരാതിയിൽ പറഞ്ഞു. എന്നാൽ തന്റെ ഉത്തരവാദിത്തത്തിൽ കൃത്യതയോടെ നിർമാണം പൂർത്തിയാക്കി. പണം തന്നില്ലെങ്കിൽ മേലധികാരികൾക്ക് പരാതികൾ അയച്ച് സസ്‌പെൻഡ് ചെയ്യിക്കും എന്ന് ഡിഎഫ്ഒ ഭീഷണിപ്പെടുത്തി.

Mangalore, National, News, Arrest, Forest, Forest-Range-Officer, Woman, Minister, MLA, Complaint, Government, Threatened, Police, Top-Headlines, Lokayukta traps Kodagu DFO for demanding bribe from her subordinate.

15,000 രൂപ വേതനത്തിൽ രണ്ട് വനം കാവൽക്കാരെ നിയമിക്കാൻ സർകാർ നിർദേശമുണ്ടായിരുന്നു. നാലുപേരെ നിയമിച്ചതായി രേഖയുണ്ടാക്കി അവരുടെ പേരിൽ വ്യാജമായി 30,000 രൂപ വീതം അടിച്ചു മാറ്റി നൽകണം എന്നായിരുന്നു ഡിഎഫ്ഒയുടെ മറ്റൊരു ആവശ്യം. പീഡനം സഹിക്കാതായതോടെ മയുര ലോകായുക്തയിൽ പരാതി നൽകുകയായിരുന്നു.

Mangalore, National, News, Arrest, Forest, Forest-Range-Officer, Woman, Minister, MLA, Complaint, Government, Threatened, Police, Top-Headlines, Lokayukta traps Kodagu DFO for demanding bribe from her subordinate.

ആദ്യ ഗഡു 50,000 രൂപ മടിക്കേരി അരണ്യ ഭവനിൽ നിറുത്തിയിട്ട വകുപ്പിന്റെ ഔദ്യോഗിക വാഹനത്തിൽ വെക്കാനുള്ള ഡിഎഫ്ഒയുടെ ആവശ്യം മയുര അനുസരിച്ചു .ലോകായുക്ത അധികൃതരുടെ നിർദേശം അനുസരിച്ചാണിത്. പൂർണിമ പണം എടുത്തതും ലോകായുക്ത പൊലീസ് മൈസൂറു ഡിവിഷൻ സൂപ്രണ്ട് സുരേഷ് ബാബു, കുടക് ലോകായുക്ത ഡിവൈഎസ്പി പവൻ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിവീഴുകയും ചെയ്തു'.

Keywords: Mangalore, National, News, Arrest, Forest, Forest-Range-Officer, Woman, Minister, MLA, Complaint, Government, Threatened, Police, Top-Headlines, Lokayukta traps Kodagu DFO for demanding bribe from her subordinate.
< !- START disable copy paste -->

Post a Comment