Join Whatsapp Group. Join now!
Aster MIMS 06/06/2023

Lecture | ഇഎംഎസ് പഠനകേന്ദ്രത്തിന്റെ പ്രഭാഷണ പരമ്പരയ്ക്ക് മാര്‍ച് 25ന് തുടക്കമാകും; ഒരു വര്‍ഷം നീണ്ടുനില്‍ക്കും

Lecture series of EMS Study Center will begin on March 25, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഇഎംഎസ് പഠനകേന്ദ്രത്തിന്റെ ഒരുവര്‍ഷം നീളുന്ന പ്രഭാഷണ പരമ്പരയ്ക്ക് മാര്‍ച് 25ന് ശനിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹോളില്‍ 11ന് മണിക്ക് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ, അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രങ്ങളുമായി ഇഎംഎസ് കേന്ദ്രം സഹകരിക്കും.
        
Lecture series of EMS Study Center will begin on March 25.

കാസര്‍കോടിന്റെ ഭാഷ, സാംസ്‌കാരിക വൈവിധ്യവും ബഹുസ്വരതയും, രാഷ്ട്രീയം, പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, പുരാവൃത്തം, പാര്‍ശ്വവല്‍കൃത ജനസമൂഹം തുടങ്ങിയ മേഖലകളെ കുറിച്ച് പഠനവും ഗവേഷണവും നടത്തും. ജില്ലയെ കുറിച്ചുള്ള എല്ലാ ഗവേഷണവും സമാഹരിക്കും. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാര്‍, സംവാദം, പഠന ക്ലാസ് എന്നിവയും സംഘടിപ്പിക്കും. ഡിജിറ്റല്‍ സൗകര്യമുള്ള ലൈബ്രറിയില്‍ സുവനീര്‍, ഡയറിക്കുറിപ്പ്, ആത്മകഥ, കത്തുകള്‍ എന്നിവയും സമാഹരിക്കും.
         
News, Kerala, Kasaragod, Top-Headlines, Study Class, Press Meet, Video, EMS Study Center, Lecture series of EMS Study Center will begin on March 25.

വാര്‍ത്താസമ്മേളനത്തില്‍ മുന്‍ എംപി പി കരുണാകരന്‍, അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ, ഇപി രാജഗോപാലന്‍, ഡോ. സി ബാലന്‍, ജയചന്രദന്‍ കുട്ടമത്ത് എന്നിവര്‍ പങ്കെടുത്തു.


Keywords: News, Kerala, Kasaragod, Top-Headlines, Study Class, Press Meet, Video, EMS Study Center, Lecture series of EMS Study Center will begin on March 25.
< !- START disable copy paste -->

Post a Comment