പ്രശ്ന പരിഹാരത്തിന് കുമ്പള ഗ്രാമപഞ്ചായത് ഭരണ സമിതി ദേശീയപാത നിർമാണ കംപനി അധികൃതരുമായി കഴിഞ്ഞ ആഴ്ച ചർച നടത്തിയിരുന്നു. തുടർന്ന് മലിനജലത്തിൽ മണ്ണിട്ട് മൂടിയത് 'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന അവസ്ഥയിലായതായി പൊതുജനങ്ങൾ പറയുന്നു. ഇപ്പോൾ കക്കൂസ് മാലിന്യം അടങ്ങിയ മലിനജലം റോഡിലേക്കൊഴുകി തുടങ്ങി. കാൽനടയാത്രക്കാർ ചളിയഭിഷേകം നേരിടേണ്ടിയും വരുന്നു.
കുമ്പള ടൗണിലെയും, സമീപത്തുള്ള ഹോടെലുകളിലെയും മറ്റും മലിനജലം ടൗണിലേക്ക് ഒഴുക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന പഞ്ചായത് ഭരണസമിതിയുടെ തീരുമാനവും നടപ്പിലാക്കാനായിട്ടില്ലെന്നാണ് പറയുന്നത്. നടപടി ഹോടെലുകൾക്ക് നോടീസ് നൽകിയതിൽ ഒതുങ്ങിയെന്നാണ് ആക്ഷേപം.
ഗുരുതരമായ വിഷയം ഗൗരവത്തിലെടുക്കാതെയുള്ള കുമ്പള ഗ്രാമപഞ്ചായത്, ആരോഗ്യ വകുപ്പ്, ദേശീയപാത നിർമാണ കംപനി അധികൃതരുടെ നടപടിക്കെതിരെ വ്യാപാരികൾ അടക്കമുള്ളവർ പ്രതിഷേധത്തിലാണ്. മലിനജലത്തിൽ മണ്ണിട്ട് മൂടുന്നതിന് പകരം നേരത്തെ ഉണ്ടായിരുന്ന മലിനജലം ഒഴുകിപ്പോയിരുന്ന സംവിധാനം താൽക്കാലികമായി പുന:സ്ഥാപിക്കണമെന്നാണ് വ്യാപാരികൾ പറയുന്നത്.
Keywords: Kasaragod, News, Kerala, Kumbala, Road, National highway, Panchayath, Hotel,Health-Department, Merchant, Top-Headlines, Kumbala: Problem of sewage flowing on road not solved.
< !- START disable copy paste -->