കുണ്ടംകുഴി മൂന്നംകടവ് വഴിയുള്ള കെഎസ്ആർടിസി ബസാണ് ബുധനാഴ്ച മുതൽ പുനരാരംഭിച്ചത്. മുൻപ് കാഞ്ഞങ്ങാട് നിന്നും വൈകുന്നേരം 4.10ന് പുറപ്പെട്ട് മൂന്നാംകടവ് വഴി 5.10 കുണ്ടംകുഴിയിലും, 5.10ന് കുണ്ടംകുഴിയിൽ നിന്നും മൂന്നാംകടവ് വഴി 6.10ന് കാഞ്ഞങ്ങാട്ടും എത്തിച്ചേരുകയും, കാഞ്ഞങ്ങാട് നിന്നും 6.10ന് പുറപ്പെട്ട് മൂന്നാം കടവ് വഴി 7.10ന് കുണ്ടംകുഴിയിൽ എത്തിയ ശേഷം ബന്തടുക്കയിൽ സർവീസ് അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം.
ഈ ബസ് രാവിലെ 5.10 ന് ബന്തടുക്കയിൽ നിന്ന് പുറപ്പെട്ട് 5.30ന് കുറ്റിക്കോൽ - പൊയിനാച്ചി - ചെർക്കള വഴി, 6.40ന് കാസർകോട് എത്തിച്ചേരുന്ന നിലയിലുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കോവിഡിന് മുൻപ് ഉണ്ടായിരുന്ന ബസ് സർവീസ് ഇപ്പോൾ പുനരാരംഭിക്കുകയാണ് ചെയ്തത്. പലവിധ കാരണങ്ങൾ പറഞ്ഞ് ഈ സർവീസ് നടത്താതിരിക്കാനാണ് കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നാണ് ആക്ഷേപം. അധികൃതർക്ക് മുന്നിലും പിന്നീട് മനുഷ്യാവകാശ കമീഷനിലും, ഹൈകോടതിയിലും നിരന്തരം കയറിയിറങ്ങിയാണ് നാട്ടുകാർ നാരായണേട്ടൻ എന്ന് വിളിക്കുന്ന സിഎ നാരായണൻ എന്ന സാമൂഹ്യ പ്രവർത്തകൻ നിർത്തിയ ബസ് വീണ്ടും തുടങ്ങാൻ നിമിത്തമായത്. ബസ് സർവീസ് പുനരാംരഭിച്ചതോടെ നാരായണനെ വാതോരാതെ പുകഴ്ത്തുകയാണ് നാട്ടുകാർ. കോവിഡിനെ തുടർന്ന് നിർത്തിവെച്ച മറ്റ് വിവിധ പ്രദേശങ്ങളിലേക്കുള്ള സർവീസുകളും കെഎസ്ആർടിസി പുനരാരംഭിച്ചിട്ടുണ്ട്.
പെരിയ മൂന്നാംകടവിൽ നടന്ന ചടങ്ങിൽ അഡ്വ. സിഎച് കുഞ്ഞമ്പു എംഎൽഎ ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ റോയി ജേക്കബ് അധ്യക്ഷത വഹിച്ചു. എം അനന്തൻ, മോഹൻ കുമാർ പാടി, ജെനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ഗിരീശൻ പി, ജയപുരം ദാമോദരൻ, കൃഷ്ണൻ പെരിയ പികെ, ഗോപാലൻ, പി രാമചന്ദ്രൻ, പി ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സി ബാലകൃഷ്ണൻ സ്വാഗതവും മണികണ്ഠൻ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, KSRTC, Bus, Passenger, High Court, Natives, COVID-19, Transport, Top-Headlines, KSRTC bus service to hill started again.
< !- START disable copy paste -->