city-gold-ad-for-blogger

Protest | ഡോക്ടര്‍ക്ക് നേരെയുണ്ടായ അതിക്രമം: കാസര്‍കോട് ജെനറല്‍ ആശുപത്രിക്ക് മുന്നില്‍ കെജിഎംഒഎ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com) കോഴിക്കോട്ട് ഡോക്ടര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് കെജിഎംഒഎയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിക്ക് മുന്നില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ യോഗം നടത്തി. അക്രമികളെ ജാമ്യമില്ലാ വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്നും ഇതിന് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ വേണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.
        
Protest | ഡോക്ടര്‍ക്ക് നേരെയുണ്ടായ അതിക്രമം: കാസര്‍കോട് ജെനറല്‍ ആശുപത്രിക്ക് മുന്നില്‍ കെജിഎംഒഎ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

ഐഎംഎ ജില്ലാ ചെയര്‍മാന്‍ ഡോ. പിഎം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. ഡിജി രമേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഡോ. എ ജമാല്‍ അഹ്മദ്, ഐഎംഎ ജില്ലാ കണ്‍വീനര്‍ ഡോ. നാരായണ നായിക്, ജില്ലാ പ്രസിഡന്റ് ഡോ. ഗണേഷ് മയ്യ എ, സെക്രടറി ഡോ. ടി ഖാസിം, ഡോ. ജനാര്‍ധന നായിക്, ഡോ. വെങ്കട്ട ഗിരി എന്നിവര്‍ സംസാരിച്ചു. കെജിഎംഒഎ യൂനിറ്റ് കണ്‍വീനര്‍ ഡോ. അനൂപ് എസ് സ്വാഗതവും ജില്ലാ സെക്രടറി ഡോ. ഷിന്‍സി എംകെ നന്ദിയും പറഞ്ഞു.
          
Protest | ഡോക്ടര്‍ക്ക് നേരെയുണ്ടായ അതിക്രമം: കാസര്‍കോട് ജെനറല്‍ ആശുപത്രിക്ക് മുന്നില്‍ കെജിഎംഒഎ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

Keywords:  Latest-News, Kerala, Kasaragod, Doctors, Health, Protest, Top-Headlines, General-Hospital, Hospital, KGMOA, Kasaragod General Hospital, KGMOA organized protest meeting in front of Kasaragod General Hospital.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia