city-gold-ad-for-blogger
Aster MIMS 10/10/2023

Award | കവി എ അയ്യപ്പൻ സ്മാരക പുരസ്കാരം ജയൻ മടിക്കൈയുടെ 'പത്താളെ ചെമ്പിന്'

കാസർകോട്: (www.kasargodvartha.com) നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ എ അയ്യപ്പൻ സ്മാരക പുരസ്‌കാരം ജയൻ മടിക്കൈയുടെ 'പത്താളെ ചെമ്പ്' എന്ന കൃതിക്ക്. മാർച് 26 ന് തിരുവനന്തപുരം വൈഎംസിഎ ഹോളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. മടിക്കൈ ചുണ്ടയിൽ താമസിക്കുന്ന ജയൻ ഇപ്പോൾ ഖത്വറിൽ ജോലി ചെയ്യുകയാണ്.

Award | കവി എ അയ്യപ്പൻ സ്മാരക പുരസ്കാരം ജയൻ മടിക്കൈയുടെ 'പത്താളെ ചെമ്പിന്'

കാഞ്ഞങ്ങാട് നെഹ്‌റു കോളജിൽ പ്രീഡിഗ്രിയും കാലികറ്റ്‌ യൂണിവേഴ്സിറ്റിയിൽ ഡിഗ്രിയും പൂർത്തിയാക്കിയ ജയൻ കോളജ് കാലഘട്ടങ്ങളിൽ എഴുതിയിരുന്നുവെങ്കിലും പിന്നീട് പ്രവാസി ആയതോട് കൂടി എഴുത്തും വായനയും നിലച്ചു. ഒരുപാട് ഒഴിവു സമയം കിട്ടിയ കൊറോണ കാലം കവിതകളുടെയും കഥകളുടെയും ഓർമക്കുറിപ്പുകളുടെയും ലോകത്തേക്ക് വീണ്ടും എത്തിച്ചതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ മുന്നൂറിലധികം കവിതകളും പത്തോളം കഥകളും ഏറെ ഓർമക്കുറിപ്പുകളും എഴുതിയിട്ടുണ്ട്. ഒരുപാട് ഓൺലൈൻ മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്.

റിവേഴ്‌സ് ഗിയർ മാഗസിൻ സംസ്ഥാന തലത്തിൽ നടത്തിയ കവിത രചനയിൽ സമ്മാനർഹനായിട്ടുണ്ട്. 'അച്ഛനും അമ്മയും' എന്ന പേരിൽ ഒരു ആൽബം ഖത്വർ ഇൻഡ്യൻ കമ്യൂണിറ്റി സെന്ററിൽ പ്രകാശനം ചെയ്തിരുന്നു. 'സ്തുതിഗീതം' എന്ന പേരിൽ എഴുതിയ മുണ്ടോട്ട് ചാമുണ്ഡിയമ്മയ്ക്കായ് രചിച്ച ഭക്തിഗാനം ഏറെ ശ്രദ്ധപിടിച്ചു പറ്റി. ദൈവം വിൽപനയ്ക്ക്, ഒരു പൂവിറുക്കുമ്പോൾ, വിശപ്പിന്റെ കാവ്യം, നേര്, മൃഗീയം, നേർച്ചകോഴികൾ, ഇണ തുടങ്ങിയവ പ്രധാന രചനകളാണ്.

കഥകളുടെയും കവിതകളുടെയും ഓർമക്കുറിപ്പുകളുടെയും സമാഹാരം ആണ് 'പത്താളെ ചെമ്പ്'. 2022 മെയിൽ സാംസ്കാരിക മന്ത്രി വി എൻ വാസവനാണ് പുസ്തകം പ്രകാശനം ചെയ്തത്. റിവേഴ്‌സ് ഗിയർ പ്രിന്റ് മീഡിയയാണ്‌ പുസ്തകത്തിന്റെ പ്രസാധകർ. കാലിക പ്രാധാന്യമുള്ള രചനകൾക്കുള്ള 2021ലെ കവിതിലകൻ പണ്ഡിറ്റ്‌ കറുപ്പൻ പ്രതിഭാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഏറ്റവും നല്ല രചനയ്ക്കുള്ള യുവധാര പുരസ്കാരം അന്ന് മന്ത്രിയായിരുന്ന എംവി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങിയിരുന്നു.

നവതൂലിക സാഹിത്യവേദിയുടെ ഒന്നാമധ്യായം, മൂന്നാമധ്യായം, റിവേഴ്‌സ് ഗിയർ പ്രിന്റ് മീഡിയയുടെ ജീവിതത്തിന്റെ റിവേഴ്‌സ് ഗിയർ സഞ്ചാരങ്ങൾ എന്നീ കവിതാ സമാഹാരങ്ങളിൽ കവിത രചിച്ചിട്ടുള്ള ജയൻ ഒരു നോവലിന്റെ പണിപ്പുരയിലാണിപ്പോൾ. ഭാര്യ: അശ്വതി. മക്കൾ: തേജസ്വിനി, അശ്വത്.

Award | കവി എ അയ്യപ്പൻ സ്മാരക പുരസ്കാരം ജയൻ മടിക്കൈയുടെ 'പത്താളെ ചെമ്പിന്'

Keywords: Top-Headlines, Kasaragod, Award, Thiruvananthapuram, University, Poem, Corona, College, Show, Story, Kerala, Kavi A Ayyappan Award for Jayan Madikkai's 'Pathale Chemb'

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL