Join Whatsapp Group. Join now!
Aster mims 04/11/2022

Writers | ഹൃദ്യമായ അനുഭവമായി കാസര്‍കോട്ടെ എഴുത്തുകാരുടെ ഒത്തുചേരല്‍

Kasaragod: Writers gathering organized, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-കെ എം ഹസന്‍

കാസര്‍കോട്: (www.kasargodvartha.com) ജില്ലയിലെ സാഹിത്യ പാരമ്പര്യം അടയാളപ്പെടുത്തി തനിമ കലാസാഹിത്യവേദി ഒരുക്കിയ സര്‍ഗ സായാഹ്നം നവ്യാനുഭവമായി. കാസര്‍കോട്ടെ മുതിര്‍ന്നവരും എന്നാല്‍ അധികം അറിയപ്പെടാത്തവരുമായ എഴുത്തുകാരുടെ ഒത്തുചേരല്‍ ഹൃദ്യമായ അനുഭവമാണ് പകര്‍ന്നത്. ഡോക്ടര്‍, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഡോ. അബ്ദുല്‍ സത്താര്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഡോക്ടര്‍ - രോഗി മാനുഷിക ബന്ധങ്ങളെ കുറിച്ച് വാചാലനായി.
         
Latest-News, Kerala, Kasaragod, Programme, Writer, Top-Headlines, KM Hasan, Kasaragod: Writers gathering organized.

'സ്ത്രീക്ക് പെട്ടെന്നാണ് നെഞ്ചുവേദന വന്നത്. ഒടുക്കത്തെതായിരിക്കുമെന്നാണ് പ്രൊഫസര്‍ പോലും കരുതിയത്. ഞാന്‍ അവളുടെ നെറ്റിയില്‍ കൈവെച്ച്, ഉടനെ ഭേദമാകുമെന്ന് പറഞ്ഞു. ഒരു നിമിഷം കഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളിലെ പേടി അകന്നു. ഇപ്പോള്‍ കുഴപ്പം ഒന്നുമില്ല. ദീര്‍ഘ നിശ്വാസം വിട്ട് അവള്‍ പറഞ്ഞു. ഡോക്ടറുടെ സ്പര്‍ശം മാന്ത്രികമാണ്. കൈകള്‍ ദൈവത്തിന്റെതും', ആക്‌സല്‍ മുന്‍തേയുടെ സാന്‍ മിഷേലിന്റെ കഥ ഉദ്ധരിച്ച് ഡോ. അബ്ദുല്‍ സത്താര്‍ പറഞ്ഞു.

സാമൂഹ്യ മാധ്യമ രംഗത്തെ വ്യത്യസ്തതകള്‍ വിവരിച്ച എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായ അമീര്‍ പള്ളിയാന്‍ വായന നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. കോടതി മുറികളിലെ നര്‍മവും കാര്യങ്ങളുമായിരുന്നു അഡ്വ. ബിഎഫ് അബ്ദുര്‍ റഹ്മാന് പറയാനുണ്ടായിരുന്നത്. പ്രഗത്ഭരായ ന്യായാധിപന്മാരും അഭിഭാഷകരും കോടതിയിലും പുറത്തും കടന്ന് പോകുന്ന ചില നിമിഷങ്ങള്‍ അദ്ദേഹം സരസമായി വിവരിച്ചു.

ഗ്രീക് സാഹിത്യം തൊട്ട് ബൈബിളിലെ വരെ ജീവിത ഗന്ധിയായ കഥകള്‍ മനുഷ്യന്റെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചുവെന്ന് എഴുത്തുകാരനും സാഹിത്യകാരനുമായ എഎസ് മുഹമ്മദ് കുഞ്ഞി വിശദീകരിച്ചു. ഖുര്‍ആന്‍ എത്രമാത്രം സൂക്ഷ്മ തലത്തില്‍ ഓരോ കഥയും പറഞ്ഞു വെച്ചിട്ടുണ്ടെന്ന് സൂറത് കഹ്ഫില്‍ പറയുന്ന ഗുഹാവാസികളുടെ കഥ പറഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. മലയാള ചെറുകഥാ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളെക്കുറിച്ച് എരിയാല്‍ അബ്ദുല്ലയുടെ പ്രബന്ധം ശ്രദ്ധ പിടിച്ചുപറ്റി.

പത്രങ്ങളിലും അല്ലാതെയും വരുന്ന ഭാഷാപ്രയോഗത്തെ കുറിച്ച് നിസാര്‍ പെറുവാഡിന്റെ സംസാരം കേള്‍വിക്കാരെ പിടിച്ചിരുത്തി. വാമൊഴിയും വരമൊഴിയും വ്യത്യസ്തമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ശുദ്ധഭാഷ എന്നൊന്നില്ലന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് വരുന്ന ഭാഷാ പ്രയോഗങ്ങളെല്ലാം ശുദ്ധം തന്നെയാണെന്നും പറഞ്ഞു. ഖാദര്‍ പള്ളിപ്രം, അബൂബകര്‍ ഗിരി അടക്കമുള്ളവര്‍ എഴുത്ത്, സാംസ്‌കാരിക അനുഭവങ്ങള്‍ പങ്കുവെച്ചു.
      
Latest-News, Kerala, Kasaragod, Programme, Writer, Top-Headlines, KM Hasan, Kasaragod: Writers gathering organized.

മാധ്യമ പ്രവര്‍ത്തകന്‍ ശഫീഖ് നസ്‌റുല്ല സത്യാനന്തരകാലത്ത് മാധ്യമ പ്രവര്‍ത്തനവും അതില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൈക്കൊള്ളേണ്ട സമീപനവുങ്ങളും വിശദീകരിച്ച് സംസാരിച്ചു. ഗണേഷ് നീര്‍ച്ചാല്‍, റഹീം തെരുവത്ത് എന്നിവരുടെ ഗസല്‍ ആലാപനങ്ങള്‍ സദസിന് മാറ്റുകൂട്ടി. തനിമ ജില്ലാ പ്രസിഡന്റ് അബു ത്വാഈ അധ്യക്ഷത വഹിച്ചു. സിഎ യൂസഫ് ചെമ്പരിക്ക നന്ദി പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Programme, Writer, Top-Headlines, KM Hasan, Kasaragod: Writers gathering organized.
< !- START disable copy paste -->

Post a Comment