പുളിക്കൂറിലെ മുഹമ്മദ് അശ്റഫിന്റെ (38) മൃതദേഹം ശനിയാഴ്ചയാണ് കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് അശ്റഫ് ഖത്വറിലെത്തിയത്. അതിനിടയില്‍ അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന് ഇരയാകേണ്ടി വരികയും ചെയ്തു.
അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി (48), പൊന്നാനി സ്വദേശി അബു ടി (45), പൊന്നാനി മാറഞ്ചേരി സ്വദേശി നൗശാദ് (44) എന്നിവരാണ് മരിച്ച മറ്റുമലയാളികള്‍. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് ബി റിങ് റോഡിലെ മന്‍സൂറയിലെ ബിന്‍ ദുര്‍ഹാം ഏരിയയില്‍ സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം തകര്‍ന്ന് വീണത്. കെട്ടിടത്തിന്റ ഒരു ഭാഗം അതിനടുത്തുള്ള മൂന്ന് നില കെട്ടിടത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. ഏഴു പേരെ രക്ഷാ സംഘം ഉടന്‍ തന്നെ പുറത്തെത്തിച്ചു. ഒരാളുടെ മരണവും അന്ന് തന്നെ സ്ഥിരീകരിച്ചിരുന്നു
കെട്ടിടത്തില്‍ താമസിച്ചിരുന്ന അശ്‌റഫിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ച് വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയതായി ശനിയാഴ്ച വൈകീട്ടോടെ വിവരം ലഭിച്ചത്. ഇര്‍ഫാനയാണ് ഭാര്യ. ഒരുവയസില്‍ താഴെ പ്രായമുള്ള ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്.
Keywords: Mansoura building collapse, News, Gulf, Kerala, Kasaragod, Qatar, Top-Headlines, Obituary, Tragedy, Collapse, Kasaragod native died in Mansoura building collapse.
< !- START disable copy paste -->